ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഒരുകൂട്ടം മനുഷ്യരെ കുറിച്ചു കേട്ടിട്ടുണ്ടോ? അവരാണ് ഫിലിപ്പിന്‍സിലെ ബജാവുകള്‍ .ഇവര്‍ തങ്ങളുടെ ജീവിതത്തിന്റെ പകുതി കാലവും കഴിച്ചു കൂട്ടുന്നത് കരയില്‍ അല്ല മറിച്ചു വെള്ളത്തില്‍ ആണ് .ഇവരുടെ താമസവും ഉറക്കവും എല്ലാം നമ്മുടെ കെട്ടുവള്ളം പോലെയുള്ള ഒരു വഞ്ചിയില്‍ ആണ് .വളരെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഒഴിച്ചാല്‍ ഇവര്‍ കരയിലേക്ക് വരിക പോലും ഇല്ല എന്നതാണ് സത്യം .
ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ അനുസരിച്ചാണ് ഇവരുടെ ജീവിതം. ചടങ്ങുകളാണ് ഇവരുടെ യാത്രയെ നിശ്ചയിക്കുന്ന പ്രധാന ഘടകം. വിവാഹം, മരണം തുടങ്ങിയ അവസ്സരങ്ങളില്‍ യാത്ര അനിവാര്യമാണ്. രണ്ടു ദ്വീപുകളിലായി കിടക്കുന്ന ശ്മശാനഭൂമിയില്‍ ആണ് ശവസംസ്കാരചടങ്ങുകള്‍ നടക്കുക. മരിച്ചയാളുടെ എല്ലുകള്‍ ഇവര്‍ സൂക്ഷിച്ചു വെക്കും.ഇതിനു ശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചയാളുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ ആത്മാവ് തങ്ങളില്‍ കയറിപറ്റുമെന്നാണ് ഇവരുടെ വിശ്വാസം.