ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് യുവതി കുറ്റക്കാരിയാണെന്ന് മലേഷ്യൻ കോടതി

0

സെൻസർ ചെയ്യാത്ത ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് മലേഷയിലെ വനിതാ ആക്ടിവിസ്റ്റ് കുറ്റക്കാരിയാണെന്ന് മലേഷ്യൻ കോടതി. ഹുമൻ റൈറ്റ്സ് ഗ്രൂപ്പായ പുസാറ്റ് കോമാസ് മുൻ അംഗം ലൈന ഹെൻ റിയാണ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.
നോ ഫയർ സോൺ , ദ കില്ലിംഗ് ഫീൾഡ്സ് ഓഫ് ശ്രീലങ്ക എന്ന ഡോക്യുമെന്ററിയാണ് ലെന പ്രദർശിപ്പിച്ചത്. നാല് കൊല്ലം മുന്പാണ് ലെന ഇത് പ്രദർശിപ്പിച്ചത്. മൂന്ന് വർഷം തടവോ പിഴയോ അതുമല്ലെങ്കിൽ ഇവ രണ്ടമോ ലഭിക്കാവുന്ന കുറ്റമാണിത്.
മലേഷ്യയുടെ ഫിലിം സെൻസർഷിപ്പ് ആക്റ്റ് സെക്ഷൻ ആറ് പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2009 ലെ ശ്രീലങ്കൻ സിവിൽ വാറിനെ കുറിച്ച് പരാമർശിക്കുന്ന ഡോക്യുമെന്ററിയാണിത്. എൽടിടിഇയ്ക്കെതിരായ ശ്രീലങ്കൻ സൈന്യത്തിന്റെ പോരാട്ടത്തിനിടെ ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് ഡോക്യുമെന്ററിയിൽ ഉള്ളത്.