അറുന്നൂറ് വര്‍ഷം മുന്‍പ് വരെ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന സമ്പന്നമായ സംസ്‌കാരത്തിന്റെ ഉറവിടം തേടി അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ കൊടുംകാടിനുള്ളില്‍ പോയ ഗവേഷകസംഘത്തെ കാത്തിരുന്നത് ഭീകരമായ ബാക്ടീരിയ രോഗങ്ങള്‍ .ലോകത്തിലെ മികച്ച സാഹസിക സഞ്ചാര എഴുത്തകാരില്‍ ഒരാളാണ് ഡഗ്ലസ് പ്രെസ്റ്റണ്‍ ഉള്‍പെടെയുള്ള സംഘം ആണ് ഹോണ്ടുറാസിലെ കൊടുംകാടിനുള്ളിലേക്ക് ഈ സാഹസിക യാത്ര നടത്തിയത് .വലിയൊരു സംഘം പുരാവസ്തുഗവേഷകരും ഈ സംഘത്തില്‍ ഉണ്ടായിരുന്നു .
ഹോണ്ടുറാസ് സൈന്യമാണ് ഇവര്‍ക്ക് സുരക്ഷക്കായി കൂടെ പോയത്. കുരങ്ങന്‍ രാജാവിന്റെ കൊട്ടാരമെന്നു (city of the monkey God) പ്രദേശവാസികള്‍ വിളിക്കുന്ന കോട്ട തേടിയായിരുന്നു യാത്ര. മൊസ്‌ക്യുഷ്യാ മഴകാട്ടിലൂടെ 7 ദിവസത്തെ യാത്രയ്ക്കു ശേഷമാണ് കോട്ട നിലനിന്നിരുന്ന പ്രദേശത്തു സംഘമെത്തിയത്.1000-1500AD കാലഘട്ടത്തില്‍ നിലനിന്നിരുന്ന പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ വരെ സംഘം ഈ കൊടുംകാട്ടില്‍ കണ്ടെത്തി .കഥകളും രേഖകളിലും മാത്രം കേട്ടിട്ടുള്ള സ്വര്‍ണ്ണഖനി ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന കോട്ടയും സമീപത്തു തന്നെ ഉണ്ടാകുമെന്ന് ഇവര്‍ ഉറപ്പിച്ചു. എന്നാല്‍ യാത്രയുടെ ഗതി മാറിയത് പെട്ടന്നായിരുന്നു .
സംഘത്തിലെ പലര്‍ക്കും കടുത്ത ചൊറിച്ചില്‍ പോലെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി .വൈകാതെ ചൊറിഞ്ഞു പൊട്ടിയ ഭാഗം വലുതാകുന്നതും മാംസം അഴിഞ്ഞു തുടങ്ങുന്നതും ഇവര്‍ ശ്രദ്ധിച്ചു.ഇതോടെ പര്യടനം മതിയാക്കി സംഘം നാട്ടിലേക്കു മടങ്ങുകയായിരുന്നു. തിരികെ എത്തുമ്പോഴേക്കും മുറിവുകള്‍ വളരെ വലുതായിരുന്നു .കുരങ്ങന്‍ രാജാവിന്റെ കോട്ടയെ സംരക്ഷിക്കുന്നത് ഈ അസുഖമാണെന്നാണ് പര്യടനത്തിനു ശേഷം തിരിച്ചെത്തിയ ഡഗ്ലസ് പ്രെസ്റ്റണ്‍ അഭിപ്രായപ്പെട്ടത്. വനത്തിലെ മരങ്ങള്‍ക്കിടയില്‍ കോട്ട ഉണ്ടെന്നും ഡഗ്ലസ് ഉറപ്പിച്ചു പറയുന്നു.മാരകമായ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചതാണ് വലിയ സംസ്‌കാരത്തിന്റെ നാശത്തിനു കാരണമായത് എന്നാണു ചരിത്രം പറയുന്നത്.മാംസം കാര്‍ന്നു തിന്നുന്ന ഈ രോഗം ആകാം അതിനു കാരണമായത് എന്നാണ് ഇപ്പോള്‍ ചരിത്ര ഗവേഷകര്‍ കരുതുന്നത്.ഭൂമിയില്‍ ഇത് വരെ കണ്ടെത്താത്ത മാരകമായ ബാക്ടീരിയകള്‍ കോട്ടയ്ക്ക് സമീപം ഇപ്പോഴും ഉണ്ട് എന്നാണ് ഈ അനുഭവം വെളിപെടുത്തുന്നത് എന്ന് ഡഗ്ലസ് പ്രെസ്റ്റണ്‍ വരെ പറയുന്നു .