72 വര്‍ഷങ്ങള്‍ക്ക് മുന്പ് പോയ ഉടമകളെ കാത്ത് കാറുകളുടെ ഒരു സ്മശാനം

0

ബെല്‍ജിയത്തിലെ ചാറ്റില്ലിയന്‍ എന്ന ഗ്രാമത്തില്‍ കാറുകള്‍ക്ക് ഒരു സ്മശാനം ഉണ്ട് .72 വര്‍ഷക്കാലമായി ഉടമകളെ കാത്തുകിടക്കുന്ന ഏകദേശം നാലോളം ശ്മശാനങ്ങളിലായി 500 ഓളം കാറുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ ഇപ്പോഴും ഉള്ളത് .ഈ കാര്‍ സ്മശാനത്തിനു പിന്നില്‍ ഒരു വലിയ കഥ തന്നെയുണ്ട്‌ .

രണ്ടാം ലോക മഹായുദ്ധക്കാലത്ത് അമേരിക്കന്‍ പട്ടാളക്കരുടെതായിരുന്നു ഈ വാഹനങ്ങള്‍ എന്നാണ് പറയപ്പെടുന്നത് . രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകാന്‍ തുടങ്ങിയ പട്ടാളക്കാര്‍ ഇതിവിടെ പാര്‍ക്ക് ചെയ്തതാണ് . അക്കാലത്തു ഈ വാഹനങ്ങള്‍ ഷിപ്പ് ചെയ്യാന്‍ ഒരുപാട് ചെലവ് വരുമായിരുന്നു . സ്വന്തം നാട്ടില്‍ ചെന്ന ശേഷം ഈ വാഹനങ്ങള്‍ കൊണ്ടുപോകാം എന്ന തീരുമാനത്തില്‍ ഈ കാറുകള്‍ പുറം ലോകം അറിയാതെ ഈ കാടിനുള്ളില്‍ വളരെ അടുക്കും ചിട്ടയോടും കൂടി പാര്‍ക്ക് ചെയ്തു പോയത്.പക്ഷെ അവര്‍ക്ക് ഒരിക്കലും ഈ വാഹനങ്ങള്‍ കൊണ്ട് പോകാന്‍ തിരികെ വരാന്‍ കഴിഞ്ഞില്ല .അതുകൊണ്ട് തന്നെ ഉടമകളെ കാത്തു കാറുകള്‍ അവിടെ കിടന്നു നശിച്ചു തുടങ്ങി .കുറെയെല്ലാം മോഷണം പോയി .ബാക്കി വന്നവയുടെ പാര്‍ട്സ് എല്ലാം നാട്ടുകാരും കൊണ്ട് പോയി .എങ്കിലും കാടുകയറി ഇപ്പോഴും ജീര്‍ണനാവസ്ഥയില്‍ കാറുകള്‍ ഇപ്പോഴും അവിടെയുണ്ട് .

chatillon car graveyard 5[2]

Related image