കൊച്ചി എന്ന് പറഞ്ഞാല്‍ തന്നെ നമ്മടെ കൊച്ചി എന്ന് പറയുന്നവര്‍ ആണ് മലയാളികള്‍ .പക്ഷെ കൊച്ചി നമ്മുടെ സ്വന്തം അല്ല എന്ന് പറഞ്ഞാലോ .അതെ കേരളത്തില്‍ മാത്രമല്ല അങ്ങ് ജപ്പാനിലും ഉണ്ടൊരു കൊച്ചി എന്ന് അറിയാമോ ? എന്നാല്‍ സംഗതി സത്യമാണ് .ജപ്പാനില്‍ ഒരു കൊച്ചി ഉണ്ട് .നമ്മുടെ കൊച്ചി പോലെയൊന്നും അല്ല ഒരേയൊരു കാര്യത്തില്‍ മാത്രമാണ് നമുക്ക് അവരുമായി സാമ്യത .കടല്‍ ഭക്ഷണപ്രിയര്‍ ആണ് ആ കൊച്ചിക്കാരും .
ഇന്തോനേഷ്യയിലെ ബാലിക്ക് പ്രത്യേകിച്ച് മുഖവുര ആവശ്യമാണോ ?അല്ല ലോകത്തെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ബലി .എന്നാല്‍ ബാലിയ്ക്കും ഒരു അപരന് ഉണ്ട് .നമ്മുടെ രാജസ്ഥാനില്‍ .രാജസ്ഥാനിലെ പാലി ജില്ലയിലെ ഒരു കൊച്ചു പട്ടണമാണ് ബാലി.ഇനി അമേരിക്കയില്‍ ഒരു ഡല്‍ഹി ഉണ്ടെന്നു പറഞ്ഞാലോ .അതെ കാനഡയിലുമുണ്ട് ഒരു ഡല്‍ഹി. ഡെല്‍-ഹൈ എന്നാണ് ഈ സ്ഥലത്തിന്റെ പേര് എഴുത്തുന്നതെങ്കിലും, ഇരു ഇടങ്ങളുടെയും ഉച്ചാരണം ഒന്ന് തന്നെയാണ്.
പ്രശസ്തമായ പല സ്ഥലങ്ങള്‍ക്കും ഇത് പോലെ പല രാജ്യങ്ങളിലും അപരന്മാര് ഉണ്ടെന്നതാണ് സത്യം .കല്‍ക്കരി നഗരമായ കല്‍ക്കട്ടയുടെ പേരില്‍ ഒരു നഗരം അമേരിക്കയിലും ഉണ്ട് .അതുപോലെ ഹൈദരാബാദ് നഗരത്തിന്റെ പേരുള്ള ഒരു നഗരം അങ്ങ് പാകിസ്ഥാനിലുണ്ട്. രണ്ട് പട്ടണങ്ങള്‍ക്കും രാജകീയമായ ഒരു ചരിത്രം പറയാനുണ്ട് എന്നത് മാത്രമാണ് ഏക സമാനത .കിഴക്കന്‍ പാകിസ്താന്റെ ഭാഗമായിരുന്ന ധാക്ക ഇപ്പോള്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമാണ്. ബീഹാറിലുമുണ്ട് ഇതേ പേരുള്ള ഒരു സ്ഥലം.ഇതെല്ലം പൊതുവേ അറിയപെടുന്ന സ്ഥലങ്ങളുടെ നാമങ്ങള്‍ ആയതു കൊണ്ടാണ് നമ്മള് അറിയുന്നത് .ഇതുപോലെ അറിയപെടാത്ത എത്രയോ സ്ഥലങ്ങള്‍ ഇനിയും ഉണ്ടാകാം .