ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന ആണ് ഫേക്ക് ഐഡികള്‍ .ഒട്ടുമിക്ക പ്രശസ്തര്‍ക്കും ഉണ്ടാകും കള്ളപേരില്‍ അവരറിയാതെ കുറെ ഫേക്ക്ഐഡികള്‍ .എന്തിനു സാധാരണക്കാര്‍ക്ക് പോലും ഉണ്ടാകും ഇത്തരം ഐഡികള്‍.എന്നാല്‍ ഇതിനു ഒരു പരിഹാരം വരുന്നു .
ലോകത്തെല്ലായിടത്തും ഉള്ള ഫേക്ക് ഐഡികള്‍ പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഫേക്ക് ഐഡി ആണെന്ന് കണ്ടെത്തിയാല്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും.ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യും. ആക്ടിവിറ്റി പാറ്റേണ്‍ നോക്കിയാണ് അക്കൗണ്ട് ഫേക്ക് ആണോ എന്ന് പരിശോധിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഫ്രാന്‍സില്‍ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇല്ലാതായത് 30,000 അക്കൗണ്ടുകളോളമാണ്.