ലോകത്തിന്റെ അറ്റത്തേക്ക് ഒരു ഊഞ്ഞാല് കെട്ടി ആടിയാലോ? ആ മോഹം സാധിക്കണം എങ്കില്‍ ഇക്വഡോറിലെ ബാനോസിലേക്ക് വന്നോളൂ.പക്ഷെ ഒരല്പം ധൈര്യം കൂടി വേണം എന്ന് മാത്രം . സമുദ്ര നിരപ്പിൽ നിന്ന് 8500 അടി ഉയരത്തിലാണ് ഈ പ്രദേശം.
ലാ കാസാ ഡെൽ അർബോൾ എന്ന കേന്ദ്രത്തിലെ ഒരു മരത്തിലാണ് ലോകത്തിന്റെ അറ്റത്തെ ഈ ഉൗഞ്ഞാൽ കെട്ടിയിരിക്കുന്നത്. മരത്തിൽ തന്നെ ഒരു വീടും ഉണ്ട് .മരത്തിലെ സാധാരണ കൊമ്പില്‍ ആണ് ഉൗഞ്ഞാൽ കെട്ടിയിരിക്കുന്നത്. സുരക്ഷയ്ക്കായി വലയോ മറ്റു സംവിധാനങ്ങളോ ഒന്നും ഇവിടെയില്ല.അതാണ് ഒരല്പം ധൈര്യം വേണം എന്ന് പറയുന്നത് . എല്ലാം സ്വന്തം റിസ്കിൽ വേണമെന്നു സാരം. എന്നാൽ എവിടെനിന്നാണ് ഈ ഉൗഞ്ഞാലെത്തിയത് എന്നോ ആരാണ് ഇത് ആദ്യം കെട്ടിയത് എന്നോ ഒരു വിവരവും ഇപ്പോഴും ആര്‍ക്കും അറിയില്ല .പക്ഷെ സാഹസികത ഇഷ്ടമുള്ള സഞ്ചാരികളുടെ പ്രിയ ഇടം കൂടിയാണ് ഇത് .