ട്രെക്കിങ്ങിനിടെ ഹിമാലയന്‍ മലനിരകളില്‍ കാണാതായ യുവാവിനെ കണ്ടെത്തിയത് 47 നാളുകള്‍ക്കു ശേഷം; ഈ അതിജീവനം അതിശയകരം എന്ന് ലോകം

0

47 ദിവസം ആരും കാണാതെ മരണത്തോട് മല്ലിട്ട് ഹിമാലയത്തിലെ കൊടും തണുപ്പില്‍  കഴിയുക .ആരെങ്കിലും ഒരു നാള്‍ കണ്ടെത്തും എന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴും കൂടെ വന്ന കാമുകി അടുത്തു മരിച്ചു കിടക്കുന്നു .അതിനിടെ കാലുകള്‍ രണ്ടും പുഴു അരിച്ചു.തലമുടി മുഴുവന്‍ കൊഴിഞ്ഞു പോയി .എപ്പോഴോ കണ്ട ഇംഗ്ലീഷ് പടങ്ങളിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കും ഇരുപത്തിയൊന്നു കാരനായ ലിയാങ് ഷെങ് യുവേയുടെ അനുഭവം .ട്രെക്കിങ്ങിനിടെ ഹിമാലയന്‍ മലനിരകളില്‍ അകപെട്ടുപോയ തയ്‌വാന്‍ യുവാവിനു ഇപ്പോഴും ആ ആ ദിവസങ്ങള്‍ ഓര്‍ക്കാന്‍ കഴിയില്ല .

പത്തൊമ്പതുകാരിയായ ലിയു ചെന്‍ ചാങിനൊപ്പമാണ് ലിയാങ്് ഹിമാലയത്തിലേയ്ക്ക് യാത്ര തിരിച്ചത്.തായ്‌വാനിലെ നാഷണല്‍ ഡോങ് ഹ്വാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ ഉള്‍പ്പെട്ട സംഘം ഇന്ത്യയിലെത്തിയത്. പിന്നാലെ ട്രെക്കിങ്ങിനായി ഇവര്‍ നേപ്പാളിലേയ്ക്ക് നീങ്ങി.കനത്ത മഞ്ഞു വീഴ്ചയിലും ഇവര്‍ ട്രെക്കിങ്ങിനായി മുന്നോട്ട് നീങ്ങി.എന്നാല്‍ ഇടയ്ക്കു വെച്ച് ഇവരുടെ സംഘത്തിന്റെ വഴിതെറ്റി. സമീപത്തുകണ്ട നദിയോടു ചേര്‍ന്നു യാത്ര തുടങ്ങിയ ഇവര്‍ വെള്ളച്ചാട്ടത്തില്‍ പ്പെടുകയും ഒരു ഗുഹ യില്‍ ചെന്നെത്തുകയും ചെയ്തു. കൈയില്‍ ഉണ്ടായിരുന്ന ഭക്ഷണം തീര്‍ന്നതിനുശേഷം വെള്ളവും ഉപ്പും കഴിച്ചാണ് ഇരുവരും പിടിച്ചു നിന്നത്.

uploads/news/2017/04/103538/nepal3.jpg

പറഞ്ഞ തിയതിയില്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലേയ്ക്ക് ബന്ധപ്പെടാഞ്ഞതിനെ തുടര്‍ന്ന് നേപ്പാളിലെ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഗൈഡുകളുടേയു േഹെലികോപ്റ്ററിന്റെയും സഹായത്തോടെ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും തിരച്ചിലിനു തടസ്സമാകുകയും ചെയ്തു.

ഗൈഡുകളെ കൂട്ടാതെ ടെന്റും സ്ലീപിങ് ബാഗുകളുമടക്കമായിരുന്നു ഇവരുടെ യാത്ര. ചുവന്ന നിറത്തിലുള്ള ഇവരുടെ ബാഗ് കണ്ടാണ് ഗ്രാമവാസികള്‍ യുവാവിനെ രക്ഷിച്ചത്. ലിയാങിനു സമീപം പുഴുവരിച്ച നിലയില്‍ ലിയു ചെനിന്റെ മൃതദേഹവും കണ്ടെടുത്തു.യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശുപത്രിയില്‍ യുവാവ് സുഖം പ്രാപിച്ചു വരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.