നീന്തല്‍ കുളത്തിലെ ഇതിഹാസതാരം മൈക്കിള്‍ ഫെല്‍പ്‌സും സ്രാവും തമ്മിലൊരു കിടിലന്‍ മത്സരം നടത്തിയാല്‍ ആര് ജയിക്കും. എന്നാല്‍ ഇവിടെ ആര് ജയിക്കും എന്നതിലുപരി ഫെല്‍പ്‌സ് എന്ന മനുഷ്യന്റെ് അസാധാരണ വേഗം ആണ് ലോകത്തെ അത്ഭുതപെടുത്തിയത് . ഫെല്‍പ്‌സ് വെഴ്‌സസ് ഷാര്‍ക്ക്; ഗ്രേറ്റ് ഗോള്‍ഡ് ഢ ഗ്രേറ്റ് വൈറ്റ് എന്നായിരുന്നു മത്സരത്തിന്റെ പേര്. 100 മീറ്ററായിരുന്നു മത്സരം. ഡിസ്‌കവറി ചാനല്‍ ആണ് ഈ മത്സരം സംഘടിപ്പിച്ചത്.
നേരത്തെ നടത്തിയ മത്സരത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 2 സെക്കന്റിനാണ് ഫെല്‍പ്‌സിന്റെ തോല്‍വി എന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. 28 ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുള്ള മൈക്കിള്‍ ഫെല്‍പ്‌സിന് 32 വയസുണ്ട്. സ്രാവ് 36.10 സെക്കന്റ് കൊണ്ട് ദൂരം പിന്നിട്ടപ്പോള്‍, ഫെല്‍പ്‌സ് എടുത്തത് 38.10 സെക്കന്റാണ്. -52 ഡിഗ്രി തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷാ സംവിധാനത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിനനുസരിച്ച് 1മില്ലി മീറ്റര്‍ കട്ടിയുള്ള സ്യൂട്ടും മോണോഫിനും അണിഞ്ഞിരുന്നു. ആദ്യ 25 മീറ്റര്‍ ദൂരം സ്രാവും ഫെല്‍പ്‌സും ഒന്നിച്ചായിരുന്നു. പിന്നീട് സ്രാവ് മറികടന്നെങ്കിലും തന്റെ ആവാസ വ്യവസ്ഥയില്‍ എത്തി മത്സരിച്ച മനുഷ്യനോട് സ്രാവ് ജയിച്ചത് വെറും രണ്ടു സെക്കന്റിന്.
https://youtu.be/IpKm1jpBN7c