നൂറുകോടിയുടെ സ്വത്തും മൂന്നുവയസുകാരി മകളെയും ഉപേക്ഷിച്ച് ഭോപാലിലെ ദമ്പതികള്‍ ജൈനസന്യാസികളാകുന്നു

0

നൂറുകോടിയും മൂന്നുവയസുകാരി മകളെയും ഉപേക്ഷിച്ച് ജൈനസന്യാസികളായി മാറാൻ മധ്യപ്രദേശിലുള്ള ദമ്പതികൾ തയ്യാറെടുക്കുന്നു. മധ്യപ്രദേശിലുള്ള ജൈനമതവിശ്വാസികളായ ദമ്പതികളാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന പ്രവർത്തനത്തിലൂടെ മാധ്യമശ്രദ്ധനേടിയിരിക്കുന്നത്. മുപ്പത്തിയഞ്ചുകാരനായ സുമിത് റാത്തോറിന്റെയും മുപ്പത്തിനാലുകാരിയായ അനാമികയും ജൈനമതാചാരപ്രകാരമുള്ള ദീക്ഷ ഈ മാസം 23ന് സൂറത്തിൽവച്ച് സ്വീകരിക്കും.

ഭോപാലിലെ നീമഞ്ജ് എന്ന ചെറുപട്ടണത്തിൽ നിന്നുള്ളവരാണ് ഇരുവരും. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള കുടുംബമാണ് ഇവരുടേത്. ആഗസ്തിൽ സൂറത്തിൽ സംഘടിപ്പിച്ച ജൈനമത സമ്മേളനത്തിൽവച്ചാണ് സുമിത്ത് ദീക്ഷ സ്വീകരിക്കാനുള്ള ആഗ്രഹം ആചാര്യനെ അറിയിക്കുന്നത്. ഭാര്യയുടെ അനുവാദം വാങ്ങിവരാനായിരുന്നു ആചാര്യന്റെ നിർദേശം. അനാമികയോട് സമ്മതം ചോദിച്ചപ്പോൾ ദീക്ഷ സ്വീകരിക്കാൻ തനിക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞു. സുമിത്തും അനാമികയും സന്യാസമാർഗം തിരഞ്ഞെടുക്കുന്നതോടെ ഏകമകൾ ഇഭയയെ ഇരുവരുടെയും മാതാപിതാക്കൾ വളർത്തിക്കൊള്ളുമെന്നാണ് ഇരുവരും പറയുന്നത്. ദീക്ഷ സ്വീകരിക്കുന്ന ചടങ്ങോടുകൂടി ലൗകികമായ എല്ലാബന്ധങ്ങളും അവസാനിച്ച് പൂർവാശ്രമത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടും ഇരുവരും.മകന് ദീക്ഷ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ മനസിലാക്കിയിരുന്നു, എങ്കിലും ഇത്രപെട്ടന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സുമിത്തിന്റെ മാതാപിതാക്കൾ പറയുന്നത്.