ഒരു വീടോ സ്ഥലമോ സ്വന്തമാക്കാന്‍ മോഹിക്കാത്തവര്‍ ആരാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ചിലപ്പോള്‍ ഇത് ഉദേഷിച്ച സമയത്ത് സാധിക്കാതെ വരും. എന്നാല്‍ ഇങ്ങോടു സ്ഥലം തന്നു വീട് വെച്ച് താമസിച്ചോളാന്‍ അനുവാദം നല്‍കുന്നവരെ കുറിച്ചു കേട്ടിട്ടുണ്ടോ? അതെ പണം നല്‍കാതെ സ്ഥലം സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന നാടുകളും ലോകത്തുണ്ട്. ആ പ്രദേശത്ത് സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുകയും വീടുകെട്ടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ഭൂമി വിലയ്ക്കല്ലാതെയും നല്‍കും.ടേംസ് ആന്റ് കണ്ടീഷന്‍സ് പാലിക്കണം എന്ന് മാത്രം.
ഉപാധികളും വ്യവസ്ഥകളും നിബന്ധനകളും പാലിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ഭൂമി സൗജന്യമായി ലഭിക്കുന്ന ചില സ്ഥലങ്ങള്‍ ഉണ്ട്. അതില്‍ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
മാര്‍നേ, ഐഓവ
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഈ ഐഓവ കൗണ്ടിയിലെ മാര്‍നേയില്‍ 149 വീടുകള്‍ മാത്രമാണ് ഉള്ളത്. അംഗസംഖ്യ കൂട്ടുന്നതിനും വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് വീട് വെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി സൗജന്യമായി നല്‍കുന്നത്. പക്ഷേ വീടുകള്‍ സ്വന്തം ചെലവില്‍ പണിയണം. 1200 സ്‌ക്വയര്‍ ഫീറ്റ് വലുപ്പവും വേണം. ഇതിന് വേണ്ടി പ്രത്യേക വെബ്‌സൈറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മസ്‌കിഗോണ്‍, മിഷിഗണ്‍
വ്യവസായ വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്‍ഡസ്ട്രിയല്‍ ഭൂമി സൗജന്യമായി നല്‍കുന്നതാണ് ഇവരുടെ പദ്ധതി. ഇതനുസരിച്ച് ഓരോ സ്ഥാപനവും ജോലി നല്‍കേണ്ടവരുടെ എണ്ണവും പാലിച്ചിരിക്കണമെന്ന് മാത്രം.
ന്യൂ റിച്ച്‌ലാന്‍ഡ്, മിന്നേസോറ്റ
ജലാശയത്തിന് സമീപം മനോഹര കാഴ്ചയുമായി കുറച്ച് ഭൂമി. 1200 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഭൂമിയാണെങ്കില്‍ ധാരാളവും. ഈ പ്രതിസന്ധി മറികടക്കാനാണ് ഭൂമി സൗജന്യമായി താമസക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കി താമസം തുടങ്ങണമെന്ന് മാത്രം