പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രഥമ അപ്പോസ്തോലിക സന്ദര്‍ശനം മെല്‍ബണില്‍

0
മെല്‍ബണ്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായുടെ പ്രഥമ ശ്ലൈഹിക സന്ദര്‍ശനം 2017 നവംബര്‍ മുതല്‍ 14 വരെ മെല്‍ബണിലെ വിവിധ ഇടവകകളില്‍!
 
ഓസ്ട്രേലിയയിലുള്ള സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ (Syrian Archdiocese)ആണ് പരിശുദ്ധ പിതാവിന്‍റെ സന്ദര്‍ശനത്തിന് മുന്‍കൈ എടുക്കുന്നത്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ മുഖ്യാതിഥിയായാണ്‌ പരിശുദ്ധ പിതാവ് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭാംഗങ്ങളും ക്നാനായ യാക്കോബായ അതിഭദ്രാസന സഭാംഗങ്ങളും ചേര്‍ന്ന് ഭദ്രാസന മെത്രാപ്പോലിത്ത അഭി: യുഹന്നോൻ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നവംബര്‍ 11-ആം തീയതി രാവിലെ 9-ന് മെല്‍ബണിലെ ഹെതര്‍ട്ടണിലുള്ള സെയിന്‍റ്  ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് പരി: ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി: കുര്‍ബാനയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. പരി: പിതാവിന്‍റെ സന്ദര്‍ശനം ഏറ്റവും അനുഗ്രഹകരമാക്കുവാന്‍ എല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്.