ജംഷാദ് സീതിരകത്ത് എന്ന് കോളിവുഡിൽ വന്നു ചോദിച്ചാൽ ആര്യയെ ആര് അറിയും? ആര്യയെ അറിയണമെങ്കിൽ ആര്യ എന്നു തന്നെ ചോദിക്കണം. കോളിവുഡിൽ ഇത്തരം അപരനാമങ്ങളുടെ കഥകൾ ഏറെയുണ്ട്. അതിലൊന്നാണ് ഷംനാ കാസിം എന്ന പൂർണയുടേതും. മലയാളത്തിൽ മഞ്ഞു പോലൊരു പെൺകുട്ടി കണ്ടവർ ഷംനാ കാസിമിനെ ഓർത്തിരിക്കാൻ വഴിയില്ല. പക്ഷേ അതായിരുന്നു ഷംനയുടെ കന്നിച്ചിത്രം! പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും മലയാളത്തിൽ വേണ്ടത്ര വേരോട്ടം ഉണ്ടായില്ല. നല്ല സംവിധായകരുടെ ചിത്രങ്ങള്‍ കിട്ടാതെ പോയതിന്റെ ദൗർഭാഗ്യങ്ങളും പേറി ഷംന കോളിവുഡിലും ടോളിവുഡിലുമെല്ലാം പിടിച്ചു നിന്നു ഇക്കാലമത്രയും. പക്ഷേ ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്റേതായ ശൈലിയിൽ വ്യത്യസ്തമാക്കാൻ ശ്രമിച്ച ഷംനയ്ക്ക് തെന്നിന്ത്യയിൽ ആരാധകർ ഏറെയുണ്ട്. രാജേഷ് പിള്ളയുടെ മിലിയിലാരുന്നു മലയാളത്തിൽ ഷംന അവസാനമായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് ടോളിവുഡിലും കോളിവുഡിലും മാറി മാറി ഭാഗ്യം പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ വർഷം പൂർണയുടെ കോളിവുഡിലെ കന്നിച്ചിത്രം മിഷ്കിൻ നിര്‍മ്മിച്ച ഷൗരക്കത്തിയാണ്. രണ്ട് സംവിധായകരോടൊപ്പം അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പ്രതിനായകനായെത്തുന്ന മിഷ്കിനെ കൂടാതെ തങ്കമീൻകൾ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത റാം ചിത്രത്തിൽ നായകനായെത്തുന്നു. “ഇത് ആദ്യമായാണ ഒരു കഥാപാത്രമായി ഞാൻ ജീവിച്ചത് എന്നു പറയാം. ചിത്രത്തിലെ സുഭദ്രയായി ഞാൻ പലപ്പോഴും മാറിയിട്ടുണ്ട്. അങ്ങനെ ജീവിക്കാനും ആഗ്രഹം തോന്നിയിട്ടുണ്ട്,” ഷംന പറയുന്നു, “ചിത്രത്തിൽ ഞാൻ ഉപയോഗിച്ച കോസ്റ്റ്യൂമുകൾ എല്ലാം ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. കാരണം അത്രയ്ക്ക് ആ കഥാപാത്രമായി ഞാൻ മാറിയിരുന്നു.” ഒരു ആക്ടിങ് സ്കൂൾ കം ടൂർ അനുഭവമായിരുന്നു ചിത്രം എന്നു പറയുന്ന ഷംന തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും ഇതു തന്നെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു. “ഇതാദ്യമായി ഞാൻ എന്റെ ശബ്ദത്തിൽ തന്നെയാണ് ചിത്രത്തിൽ സംസാരിക്കുന്നത്,” ഷംന പറയുന്നു. എന്തായാലും ഷംനയ്ക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. മിഷ്കിന്റേയും റാമിന്റെയും പ്രകടനങ്ങളോടൊപ്പം ഷംനയുടെ സുഭദ്രയെയും പ്രേക്ഷകർ ഏറ്റുവാങ്ങിയിട്ടുണ്ട്.
Latest Articles
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്...
Popular News
അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകുന്നുവെന്ന് പ്രചരണം; പ്രതികരണവുമായി അമിതാഭ് ബച്ചന്
ബോളിവുഡിലെ താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്യും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്ന് ഏറെക്കാലമായി പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ അഭിഷേക് ബച്ചനോ ഐശ്വര്യ റായിയോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അമിതാഭ്...
‘ഫെന്‍ഗല്‍’ ശനിയാഴ്ച കരതൊടും, തമിഴ്നാട്ടില്‍ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ...
‘കണ്ടിട്ട് തൊലിയുരിയുന്നു’: മാളികപ്പുറം താരം ദേവനന്ദയുടെ കാൽ തൊട്ടുവന്ദിച്ച് വയോധികൻ; വ്യാപക വിമർശനം
മാളികപ്പുറമെന്ന ചിത്രത്തിലൂടെ ശ്രദ്ധയാർജിച്ച ദേവനന്ദയുടെ കാൽത്തൊട്ട് വന്ദിക്കുന്ന വയോധികന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നാലെ ഉയർന്നത് രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി...
യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ സർവീസ് തുടങ്ങാൻ ഇൻഡിഗോ, എല്ലാ ദിവസവും കോഴിക്കോട് നിന്ന് അബുദാബിയിലേക്ക്
കരിപ്പൂര്‍: കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.
ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി...
ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ...