സാരി ധരിക്കാത്തതിനാല്‍ മഹാകള്‍ ക്ഷേത്രത്തില്‍ എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് വിലക്ക്.ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമയെ ട്രെയിനില്‍ നിന്ന് ഗുണ്ടകള്‍ തള്ളിയിട്ടാണ് കാല് നഷ്ടമായത്. ഇതിനു ശേഷമാണ് അരുണിമ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയത്.
ക്ഷേത്രത്തില്‍ നിന്ന് നേരിട്ടത് എവറസ്റ്റ് കീഴടക്കിയതിനേക്കാള്‍ ദുഷ്കരമായിരുന്നെന്ന് അരുണിമ പറഞ്ഞു. തന്റെ അംഗവൈകല്യത്തെ പരസ്യമായി പരിഹസിക്കുകയും ചെയ്തെന്ന് അരുണിമ പരാതി നല്‍കിയിരുന്നു. സംസ്ഥാന വനിത-ശിശു വികസന മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.വിശദീകരണവുമായി ക്ഷേത്രം അധികാരികളും രംഗത്തെത്തി. രാവിലത്തെ ഭസ്മ ആരധി സമയത്ത് സ്ത്രീകളെ സാരിയുടുത്തും പുരുഷന്മാരെ മുണ്ടുടുത്തും മാത്രമേ പ്രവേശിപ്പിക്കൂ. ട്രാക്ക് സ്യൂട്ട് ധരിച്ചാണ് അരുണിമയെത്തിയതെന്നും അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് പറഞ്ഞു. ഭസ്മ ആരധിക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം.എന്നാല്‍ അതേ സിസിടിവി ദൃശ്യങ്ങളില്‍ ജീന്‍സിട്ട് പ്രവേശിക്കുന്ന പുരുഷന്മാരെയും കാണാം. തന്നോട് മാത്രം എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു, വികലാംഗ ആയതുകൊണ്ടാണ് ഇതെന്നും അരുണിമ ആരോപിച്ചു.