അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം. കാണാതായ കുടുംബനാഥൻ സന്ദീപിന്റേതിനു സമാനമായ എസ്യുവിയാണു മുങ്ങിയതെന്നാണു റിപ്പോർട്ട്. കലിഫോർണിയ ഹൈവേ പട്രോൾ നൽകുന്ന വിവരമനുസരിച്ചു സന്ദീപിന്റെ മെറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച 1.10ന് ഡോറ ക്രീക്കിനു സമീപത്തുള്ള ഹൈവൈ 101 ലൂടെ കടന്നുപോയിരുന്നു. ക്ലാമത് – റെഡ്വുഡ് റോഡിലാണ് അവസാനമായി വാഹനം കണ്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു.
തോട്ടപ്പള്ളി കുടുംബത്തിലെ സന്ദീപ് തോട്ടപ്പള്ളി(42) ഭാര്യ സൗമ്യ(38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി(ഒന്‍പത്) എന്നീവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. പോര്ട്ലാന്ഡില് നിന്ന് സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം ഉള്‍പ്പെടെ അപ്രത്യക്ഷമായത്.ഇവര്‍ സഞ്ചരിച്ച വാഹനം കനത്തമഴയിലും ശക്തമായ ഒഴുക്കിലും നദിയിലേക്കു വീണതാകാമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ശക്തമായ ഒഴുക്കില്‍ കാര്‍ കാണാതയാകുകയായിരുന്നു.
വാഹനം കണ്ടെത്താന്‍ നദിയില്‍ നിരീക്ഷണം നടത്തിവരുകയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഒഴുക്കില്‍പ്പെട്ട് കാണാതായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവർക്കൊപ്പമുണ്ടായിരുന്നു. യുഎസ് സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായതായി കുടുബത്തിനു വിവരം ലഭിച്ചത്.