ആസിഫയുടെ സ്കൂള്‍ ബാഗും, അവളുടെ കുഞ്ഞുടുപ്പുകളും, പുസ്തകങ്ങളും കൈയ്യിലെടുത്തിരുന്നു കരയുന്ന ആ അമ്മയെ എന്ത് പറഞ്ഞാണ് ഒന്ന് സമാധാനിപ്പിക്കുക. എട്ടു വയസ്സ് മാത്രം പ്രായമുള്ള തന്റെ മകള്‍ ക്രൂരബലാല്‍സംഗത്തിനു ഇരയായാണ് മരിച്ചതെന്ന് അറിഞപ്പോള്‍ ആ അമ്മയുടെ ഹൃദയം എത്ര വേദനിച്ച് കാണും. എന്തിനായിരുന്നു ഈ ക്രൂരത.
13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമുള്ള ഒരിടത്തേക്ക് ഇരുപതോളം വരുന്ന നാടോടി മുസ്‌ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ താമസിക്കാന്‍ എത്തിയതിന്റെ പക തീര്‍ക്കേണ്ടത് ഇത്തിരിപ്പോന്ന ഒരു കുഞ്ഞിന്റെ ശരീരത്തിലായിരുന്നോ ? അതിക്രൂരമായ പീഡനത്തിനു ശേഷം കഴുത്തുമുറുക്കി അവളെ കൊന്നിട്ടും പകതീരാതെ കല്ല്‌കൊണ്ട് അവളുടെ കുഞ്ഞു തല തകര്‍ക്കുവോളം എന്ത് തെറ്റാണ് ആ കുഞ്ഞു നിങ്ങളോട് ചെയ്തത് മതഭ്രാന്തന്മ്മാരെ..
ജനുവരി പത്തിനാണ് സംഭവങ്ങളുടെ തുടക്കം. അന്നാണ് ആസിഫാ ബാനുവിനെ കാണാതായത്. അടുത്തുള്ള കാട്ടിലേക്ക് കുതിരകളെ മെയ്ക്കാനാണ് അവള്‍ പോയത്, കുതിരകളെ മേയ്ച്ചു കഴിയുന്നവരാണ് ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട ആളുകളി അധികവും. എന്നാല്‍ അന്നവള്‍ മടങ്ങി വന്നില്ല. ജമ്മു പട്ടണത്തിന് അടുത്ത കുത്വായിലെ രസന എന്ന ഗ്രാമത്തിലെ മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ (ആട്ടിടയര്‍) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരമാണ് റിട്ടയേര്‍ഡ് റവന്യു വകുപ്പ് ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ നേതൃത്വത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. ബക്കര്‍വാളുകളെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുഞ്ഞിനെ ബലാത്സംഗം ചെയത് കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ജമ്മുകാശ്മീര്‍ ക്രൈംബ്രാഞ്ച് പോലീസ് എട്ടുപ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം ഇന്നലെയാണ് സമര്‍പ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നു. ക്ഷേത്രത്തിലെ ദേവസ്ഥാനത്താണ് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ഉറക്കിക്കിടത്തിയത്. അവിടെ വച്ച് സഞ്ജിറാം ചില പൂജകളും ചെയ്തു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ശേഷമാണ് കുട്ടിയെ ക്രൂരമായി ദിവസങ്ങളോളം പീഡിപ്പിച്ചത്. ജനുവരി 17 നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്.
അതിനെ കുറിച്ചു കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ്-കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്‍ത്തിച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തുഒടിച്ചു. എന്നിട്ടും ആ കുട്ടിമരിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്‍കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു.
ആസിഫ ബാനുവിന് നീതി ലഭിക്കുമോ എന്ന ചോദ്യത്തിന് അത്ര എളുപ്പത്തിലൊന്നും ഉത്തരം നൽകാൻ ആർക്കും സാധിക്കില്ല. ക്രൂരമായ കൊലപാതകം ചെയ്തവർക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത് ഭരണപക്ഷത്തുള്ളവരും കൂടിയാണ് എന്നോര്‍ക്കുക.ഇതിനിടെ ഹിന്ദുത്വ ഏകത മഞ്ച് എന്ന സംഘടന പ്രതികളെ വെറുതെ വിടണമെന്നും, അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്നുമുള്ള ആവശ്യവുമായി പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.