കേരളത്തില്‍ നിന്നുളള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്ക്. നിപ്പാ വൈറസ് ബാധയെ തുടര്‍ന്നാണ് നടപടി. യുഎഇയും ബഹറിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിപ്പോകുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി നടക്കുന്നുണ്ട്.
കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്. ഇന്നു കോഴിക്കോട് നിപ്പാ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്നു ഒരാള്‍ കൂടി മരിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ഹള്‍ ശക്തമാക്കുമ്പോഴും സോഷ്യല്‍ മീഡിയ വഴി ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണ്. അതിന്റെ ഭീതിയില്‍ നിന്നുമാണ് കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും വിലക്കിയ ഗള്‍ഫ് രാജ്യങ്ങളുടെ നടപടി.