സൈബീരിയയില്‍ പകല്‍ മൂന്ന് മണിക്കൂര്‍

1

ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ നട്ടുച്ച നേരത്ത് സൂര്യന്‍ മറഞ്ഞു. മൂന്ന് മണിക്കൂര്‍ നേരം രാത്രിയ്ക്ക് സമാനമായി. 

പകല്‍ സമയത്ത് ഉദിച്ച്‌ നിന്നിരുന്ന സൂര്യന്‍ പൊടുന്നനെ അപ്രത്യക്ഷമാകുകയായിരുന്നു. . പട്ടാപ്പകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. അങ്ങനെ പരിഭ്രാന്തി തളം കട്ടി നില്‍ക്കെ രാവിലെ 11.30 ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് മണിയോടെ മടങ്ങി വന്നു. മൂന്നു മണിക്കൂറോളമാണ് നാടിനെ ഇരുട്ടിലാഴ്ത്തിയത്.

എന്നാല്‍ രണ്ട് മണിയോടെ സൂര്യപ്രകാശം വന്നപ്പോള്‍ ആ പ്രദേശമാകെ ചാരവും പൊടിയും നിറഞ്ഞിരിക്കുകയായിരുന്നു ഈ പൊടിയും ചാരവുമാണ് നാടിനെ സൂര്യനില്‍ നിന്ന് മറച്ചതെന്ന് സത്യം പിന്നീടാണ് അവര്‍ക്ക് മനസിലായത്. റഷ്യയുടെ ചില മേഖലകളിലുണ്ടായ വ്യാപകമായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റിലൂടെ സൈബീരിയെ മൂടിയതാണ് പകല്‍ രാത്രിയായി മാറാന്‍ കാരണമായത്.