പൊതുമാപ്പ് കേന്ദ്രത്തിലേക്ക് പത്തുവയസുകാരനെ കൈയും പിടിച്ചവര്‍ കയറി വന്നു; കൊടുക്കാം ദുബായ് ഭരണകൂടത്തിനൊരു കൈയ്യടി

0

യുഎഇയില്‍ പൊതുമാപ്പ് ആരംഭിച്ചതിനു ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്ന നിരവധിപേരാണ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് മാപ്പപേക്ഷയുമായി കടന്നു വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ എത്തുന്നവരോട് ഭരണകൂടം ഇടപെടുന്ന രീതി കൈയ്യടി അര്‍ഹിക്കുന്നതാണ് എന്ന് പറയാതെ വയ്യ. അത്തരമൊരു അനുഭവമാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്.

29 വർഷമായി ഒരു താമസ രേഖയും ഇല്ലാതെ രാജ്യത്ത് നിയമ വിരുദ്ധമായി കഴിഞ്ഞ ഒരു യുവതി കഴിഞ്ഞ ദിവസമാണ് പത്തുവയസ്സുള്ള മകനെയും കൂട്ടി കഴിഞ്ഞ ദിവസം പൊതുമാപ്പ് കേന്ദ്രത്തിലേക്ക് കടന്നു വന്നത്. അധികൃതർ ഏതു വിധത്തിലായിരിക്കും സ്വീകരിക്കുക എന്നോർത്ത് അവർ ഉള്ളാലെ ഭയന്നുവിറച്ചിരുന്നു. എന്നാൽ നന്മ നിറഞ്ഞ യുഎഇയുടെ സുമനസുകൾ അവരെ സ്വീകരിച്ചരിച്ചത് പുഞ്ചിരിച്ച മുഖവുമായിട്ടായിരുന്നു.

എന്നാല്‍ പുഞ്ചിരിയോടെ അധികൃതര അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാനുള്ള രേഖകള്‍ നല്‍കുകയാണ് ചെയ്തത്. അനധികൃതമായി ദീർഘകാലം കഴിഞ്ഞതിന് പിഴയോ മറ്റുനടപടികളോ ഇല്ലാതെ തന്നെയാണ് അവർക്ക് രാജ്യം വിട്ടു പോകാനുള്ള ഔട്ട് പാസ്  നൽകിയത്. യുഎഇയിലാണ് യുവതി ജനിച്ചത്. എന്നാൽ പിതാവ് മരണപ്പെട്ടതോടെ കുടുംബം  ദുരിതത്തിലായി. പിന്നീട് തന്റെ ചുമതലയേൽക്കാൻ ഒരു സ്പോൺസറെ കണ്ടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അവർ പറഞ്ഞു. അതിനിടയിൽ വിവാഹവും കഴിഞ്ഞു. ആ ബന്ധത്തിൽ ഒരു ആൺകുട്ടി പിറന്നു. ഒരു കമ്പനിയിൽ ചെറിയ ശമ്പളത്തിൽ ജോലി  ചെയ്യുന്ന ഭർത്താവിന്  സ്പോൺസറാകാനുള്ള നിയമമില്ലാത്തതു  കൊണ്ടാണ് ഇത്രയും കാലം ഇവിടെ നിയമ വിരുദ്ധമായി താമസിച്ചതെന്ന് യുവതി പറയുന്നു. എന്തു ചെയ്യണമെന്നറിയാതെ ആശങ്കയോട നാളുകൾ തള്ളിനീക്കിക്കൊണ്ടിരിക്കെയാണ് പൊതുമാപ്പ് കടന്നു വന്നത്. ഒരു വിലക്കുമില്ലാതെ വീസയിലൂടെ വീണ്ടും ഇൗ രാജ്യത്തേയ്ക്ക് മടങ്ങിവരാമെന്നത് യുവതിയെ സന്തോഷിപ്പിക്കുന്നു. ഏറെ  സന്തോഷത്തോടെയാണ് അവർ പൊതുമാപ്പ് കേന്ദ്രം വിട്ടത്.

സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. താമസ രേഖകൾ ഉറപ്പാക്കി ജീവിതം സുരക്ഷിതമാക്കൂ എന്ന പ്രമേയത്തിൽ ആരംഭിച്ച പൊതുമാപ്പ് രാജ്യത്തിന്റെ ഭരണാധികാരികൾ  നൽകിയ സമ്മാനമാണ്‌. അത് ഉപയോഗപ്പെടുത്തി നിയമലംഘകർ അവരുടെ താമസ രേഖകൾ എത്രയും വേഗം ശരിയാക്കണമെന്ന്  ദുബായ് എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ  ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.