പ്രളയക്കെടുതിയില്‍പ്പെട്ട വീട്ടുകാരെ വിളിച്ചിട്ട് ഫോണില്‍ കിട്ടിയില്ല; പ്രവാസി യുവാവ് ഷാർജയിൽ ജീവനൊടുക്കി; പ്രളയത്തെ അതിജീവിച്ച വീട്ടുകാരെ കാത്തിരുന്നത് മറ്റൊരു ദുരന്തവാര്‍ത്ത

1

പ്രളയക്കെടുതില്‍പ്പെട്ട വീട്ടുകാരെ കുറിച്ചു വിവരമില്ലാതായതോടെ നിരാശയില്‍പ്പെട്ട പ്രവാസി ആത്മഹത്യ ചെയ്തു. ഷാര്‍ജയിലാണ് സംഭവം. നാട്ടിലെ പ്രളയ വാർത്തകൾ കണ്ട് മാതാപിതാക്കളെ കുറിച്ച് ആശങ്കപ്പെട്ട് സിഗീഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്ത്.

ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറവൂരിലെ ഏഴിക്കരയിലാണ്  താമസം. ഇവിടെ പ്രളയഭീഷണി രൂക്ഷമായിരുന്നു. ഈ ദിവസങ്ങളില്‍ ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഇത് മൂലം സിഗീഷ് കടുത്ത ആശങ്കയിലായിരുന്നു. അച്ഛനും അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന ഒരു സഹോദരിയുമാണ് സിഗീഷിനുള്ളത്.  തന്റെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും അപകടമുണ്ടായിക്കാണുമെന്ന വേവലാതിയുമായി നാലഞ്ചു ദിവസം നടന്ന ഈ യുവാവ് 21-ാം തീയതി ജീവനൊടുക്കി. കൻ വേവലാതിയോടെ നടക്കുമ്പോഴെല്ലാം ഏഴിക്കരയിലെ വീട്ടിൽ അച്ഛൻ ബാലനും അമ്മ തങ്കമണിയും അവന്റെ വിളി വരാത്തതിൽ വിഷമിച്ചു കഴിയുകയായിരുന്നു. പ്രളയമെത്തിയതോടെ ഫോൺ നിശ്ചലമായി. നാടാകെ വെള്ളത്തിൽ മുങ്ങിയിട്ടും അവരുടെ വീട്ടിൽ വെള്ളം കയറിയില്ല. എങ്ങോട്ടും മാറേണ്ടിയും വന്നില്ല. പക്ഷേ, വീട്ടിലെ കാര്യങ്ങൾ മകനെ അറിയിക്കാൻ കഴിഞ്ഞില്ല. വീട്ടുകാർ സുരക്ഷിതരാണെന്ന് സഗീഷും അറിഞ്ഞില്ല.

 സഗീഷ് മരിച്ച വിവരം ഇതുവരെ ബന്ധുക്കൾ മാതാപിതാക്കളെ അറിയിച്ചിട്ടില്ല. എ.സി. മെക്കാനിസം പഠിച്ചിട്ടുള്ള സഗീഷ് മൂന്ന് വർഷം മുമ്പാണ് ഷാർജയിൽ എമിറേറ്റ്സ് സെക്യൂരിറ്റിസ് മാനേജ്മെന്റിൽ ജോലികിട്ടി പോയത്. ജോലി ലഭിച്ചതിനു ശേഷമാണ് അഞ്ച് സെന്റിലെ ചെറിയ വീട് തേച്ച് പൂർത്തിയാക്കിയത്. ഈ യുവാവിന്റെ വരുമാനത്തിലാണ് കുടുംബത്തിന്റെ ജീവിതം.<