188 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന ഇന്തോനേഷ്യയുടെ ലയണ്‍ വിമാനം കടലില്‍ തകര്‍ന്നു വീണു

0

188 യാത്രക്കാരുമായി പറന്നുയർന്ന ഇന്തൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണു. ജക്കാത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനം കടലില്‍ വീണെന്നാണ് വിവരം. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പങ്കകല്‍ പിനാങ്ങിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. വിമാനം തകര്‍ന്നതായി ലയണ്‍ എയര്‍ലൈന്‍സ് വക്താവ് സുമത്ര സ്ഥിരീകരിച്ചു.

പറന്നുയർന്ന് 13 മിനിറ്റു കഴിഞ്ഞപ്പോൾ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്. 
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20നാണ് ബോയിങ് 737 മാക്സ് 8 വിമാനം ജക്കാർത്തയിൽനിന്ന് പറന്നുയർന്നത്. ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്കു പോകുകയായിരുന്നു. അതേസമയം, വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങൾ ജാവാ കടലിടുക്കിൽനിന്ന് കണ്ടെത്തിയതായി രക്ഷാപ്രവർത്തക ഏജൻസി അറിയിച്ചു. അപകടത്തിൽ ആരെങ്കിലും രക്ഷപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.