യുഎഇയിൽ വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

0

യുഎഇയിൽ വാട്സാപ്പ് ഉപയോഗിക്കുന്നവര്‍
യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ട്രാ) പുറപ്പെടുവിച്ച മുന്നറിയിപ്പ് ശ്രദ്ധിക്കുക. പുതിയൊരു രീതിയിലൂടെ അക്കൗണ്ട് ഹൈജാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒരു കോഡ് വെരിഫിക്കേഷൻ നമ്പർ അയച്ചു നൽകിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കുകയെന്ന് ട്രാ മുന്നറിയിപ്പ് നൽകുന്നു. 

വാട്സാപ്പില്‍ പുതിയതായി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്നതു പോലെയുള്ള ടെക്സ്റ്റ് മെസേജ് ആണ് സംഘം ഹൈജാക്ക് ചെയ്യാൻ ഉപയോഗിക്കുന്നത്. ഈ മെസേജിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പരും ആറക്കമുള്ള വാട്സാപ്പ് കോഡും ചേർക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ചെയ്തു കഴിഞ്ഞാൽ മറ്റൊരു ലിങ്കിൽ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുക. ഇതിലൂടെ അക്കൗണ്ട് ഹാക്കിങ് ആണ് നടക്കുന്നത്.