വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എന്‍.ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി . വിദേശത്ത് തൊഴിൽ അന്വേഷണത്തിനായി പോകുന്ന ഇന്ത്യക്കാർക്കാണ് അടുത്ത വര്ഷം മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്.
18 വിദേശ രാജ്യങ്ങളിൽ തൊഴിൽവിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ഇപ്പോൾ ഈ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. ഇറാക്ക്, ജോർദാൻ, യെമൻ, തായ്‌ലൻഡ്, ലിബിയ, മലേഷ്യ, ലബനാൻ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, സുഡാൻ, തെക്കൻ സുഡാൻ, സിറിയ എന്നീ രാജ്യങ്ങൾക്കു പുറമെ ആറു ഗൾഫ് രാജ്യങ്ങളിലും പോകുന്നവർ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.
18 വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ ഇ-മൈഗ്രേറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സർക്കുലർ ഇറക്കിയിരുന്നു .2019 ജനുവരി മുതലാണ് വ്യക്തിഗത, തൊഴില്‍ വിവരങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക . സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്,ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍,യെമന്‍ , ഇറാഖ്, ജോര്‍ദാന്‍, ലിബിയ, മലേഷ്യ, ലബനോന്‍, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, ദക്ഷിണ സുഡാന്‍, സിറിയ, തായ്‌ലന്റ്, ഇന്തോനേഷ്യഎന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത് . പുതിയ തൊഴില്‍ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും റീ എന്‍ട്രിയില്‍ പോയി മടങ്ങുന്നവര്‍ക്കും ഇത് ബാധകമാണ്.
വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ആര്‍ക്കും ഇതില്‍നിന്ന് ഇളവില്ല . ഇന്ത്യക്കാരായ വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി തേടി യാത്ര ചെയ്യാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇ.സി.എന്‍.ആര്‍) നേരത്തെതന്നെ ബാധകമാക്കിയതാണ്. വിദേശ രാജ്യങ്ങളില്‍ മൂന്ന് വര്‍ഷം താമസിച്ചവര്‍ക്ക് ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പ്രസ്തുത പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ എംബസിയും പാസ്‌പോര്‍ട്ട് ഓഫീസുകളും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിയമം കര്‍ശനമാക്കിയതോടെ ഈ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന എല്ലാവരും ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടുള്ളവരായി മാറി. ഇതിന് ശേഷമാണ് മന്ത്രാലയം വ്യക്തിഗത, തൊഴില്‍ വിവരങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി ആദ്യഘട്ടമെന്ന നിലയിലാണ് മന്ത്രാലയം ഈ രാജ്യങ്ങളിലേക്ക് മാത്രമായി രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. വൈകാതെ മറ്റു രാജ്യങ്ങളിലേക്ക് കൂടി ഈ വ്യവസ്ഥ ബാധകമാക്കും.
2015 ൽ ആണ് ഇ- മൈഗ്രേറ്റ് പോർട്ടൽ ആരംഭിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യക്കാർക്ക് വിദേശത്തു ഉണ്ടാകാനിടയുള്ള ചൂഷണം ഒഴിവാക്കാനും ഇത് വഴി സാധിക്കും. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ തൊഴിൽ സംബന്ധമായ വിവരങ്ങൾ പോർട്ടൽ വഴി രജിസ്റ്റർ ചെയ്താൽ മാത്രമേ വിദേശത്ത് പോകാൻ സാധിക്കുകയുള്ളു. ഇ- മൈഗ്രേറ്റ് എന്ന വെബ്സൈറ്റിൽ ECNR Registration എന്നാ ലിങ്കിൽ ആണ് വിവരങ്ങൾ നല്കേണ്ടത്. ഇത് പൂർത്തിയായാൽ ഇ മെയിൽ, എസ്. എം.എസ് വഴി സന്ദേശം ലഭിക്കും. ആശ്രിത, നിക്ഷേപക വിസയിൽ വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാർക്ക് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല.