‘അതിജീവനത്തിന്റെ’ IFFK ; അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് നാളെ തിരിതെളിയും: നന്ദിതാ ദാസും ബുദ്ധദേവ് ദാസ്ഗുപ്തയും മുഖ്യാതിഥികള്‍

0

ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും.  മഹാ പ്രളയത്തിന് ശേഷം വളരെ ചിലവ് ചുരുക്കി നടത്തുന്ന മേള അതിജീവനം എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത്. 
മുഖ്യാതിഥികളായി ബംഗാളി സംവിധായകനും കവിയുമായ ബുദ്ധദേവ് ദാസ്ഗുപതും, നടിയും സംവിധായികയുമായ നന്ദിതാ ദാസും പങ്കെടുക്കും. 

മേളയുടെ ജൂറി തലവനായി വിഖ്യാത സംവിധായകൻ മജീദിയ മജീദി എത്തുന്നതാണ് ഇത്തവണത്തെ മുഖ്യ ആകർഷണം. സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചിലവ് കുറച്ചാണ് ഇക്കുറി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. മജീദിയ മജീദി സംവിധാനം ചെയ്ത പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കിയ ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് ‘ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും.ഇറാനിയന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും ചിലവേറിയ ചിത്രമായി 2015ല്‍ ഇറങ്ങിയ ഈ സിനിമയുടെ സംഗീതം എ.ആര്‍.റഹ്മാനാണ്. 

മജീദ് മജീദിക്കൊപ്പം ജൂറി അംഗങ്ങളായി തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്സ് ജൂനിയര്‍ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങളാകും. ജൂറി ഫിലിംസ് വിഭാഗത്തില്‍ വെട്രിമാരന്റെ ‘വടാചെന്നൈ’, ഉമേഷ് കുല്‍ക്കര്‍ണിയുടെ’ ഹൈവേ’, അഡോല്‍ഫോ അലിക്സ് ജൂനിയറിന്റെ ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 
 ജയരാജിന്റെ ‘വെള്ളപൊക്കത്തില്‍ ‘,ജസ്റ്റിന്‍ ചാഡ്വിക്കിന്റെ ‘മണ്ടേല:ലോങ്ങ് വാക്ക് ടു ഫ്രീഡം’, ഫിഷര്‍ സ്റ്റീവന്‍സിന്റെ ‘ബിഫോര്‍ ദി ഫ്‌ളഡ് ‘,മേല്‍ ഗിബ്‌സിന്റെ ‘അപ്പൊക്കാലിപ്‌റ്റോ’എന്ന ചിത്രങ്ങള്‍ ഫിലിം ഓണ്‍ ഹോപ് ആന്‍ഡ് റീ ബലീഡിങ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.