കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളം ഉത്ഘാടനം കഴിഞ്ഞതോടെ മലബാറിലെ പ്രവാസികള്‍ ആവേശത്തിലാണ് .മലബാറിന്‍റെ ടൂറിസം സ്വപ്‌നങ്ങള്‍ കണ്ണൂരിലൂടെ പറന്നെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് മലയാളികള്‍ .ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലേക്കും പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ക്ക് തുടക്കമായി .എന്നാല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വരവോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധാരാളം മലയാളികള്‍ തെക്കുകിഴക്കന്‍ രാജ്യങ്ങളിലുണ്ട് .പ്രധാനമായും സിംഗപ്പൂര്‍ ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യമായിരുന്നു നേരിട്ടുള്ള വിമാന സര്‍വീസുകള്‍ .എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് കോഴിക്കോട് എയര്‍പോര്‍ട്ടിന് അത് ലഭിക്കാതെ പോയി .അതുകൊണ്ട് കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് ഈ രാജ്യങ്ങളിലെ പ്രവാസികള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് .
വിമാനയാത്രയേക്കാള്‍ സമയം റോഡില്‍ ചെലവഴിച്ചാണ് ഇവര്‍ നാട്ടിലെത്തുന്നത് .എന്നാല്‍ സില്‍ക്ക് എയര്‍ , മലിന്‍ഡോ എയര്‍ , ഫ്ലൈ സ്കൂട്ട് , എയര്‍ ഏഷ്യ എന്നീ വിമാന കമ്പനികള്‍ അടുത്തവര്‍ഷം മുതല്‍ സിംഗപ്പൂര്‍ ,മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ .ഇതുവഴി പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യം ഉണ്ടാക്കുന്നതിനോടൊപ്പം , ടൂറിസം മേഘലയ്ക്കും പുത്തന്‍ ഉണര്‍വേകാന്‍ ഈ സര്‍വീസുകള്‍ വഴിവെക്കും.ഓസ്‌ട്രേലിയ ,ന്യൂ സീലാണ്ട് എന്നീ രാജ്യങ്ങളിലെ മലയാളികള്‍ക്കും സിംഗപ്പൂര്‍ ,മലേഷ്യ വഴി ഈ സര്‍വീസുകള്‍ ഉപയോഗപ്പെടുത്താം .പ്രതീക്ഷയോടെ വിമാന കമ്പനികളുടെ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ഒരുപറ്റം മലയാളികള്‍ .