ഹർത്താൽ തുടരുന്നു; പാലക്കാട് കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്

0

തിരുവനന്തപുരം: കേരളത്തിൽ രാവിലെ ആരംഭിച്ച ഹർത്താൽ തുടരുന്നു. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും സർവ്വീസ് നടത്തുന്നുണ്ട് എങ്കിലും പ്രധാന ടൗണുകളിൽ പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
പാ​ല​ക്കാ​ട്ട് കെ​.എ​സ്.ആ​ർ.​ടി​.സി ഡി​പ്പോ​യ്ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്നു ബ​സു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. പുലർച്ചെ മൂന്നരയോടെ രണ്ട് ബൈക്കുകളിലെത്തിയവരാണ് കെ​.എ​സ്.ആ​ർ.​ടി​.സി ബസുകൾക്ക് നേരെ കല്ലേറ് നടത്തിയത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം കാ​ണി​ച്ചാ​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​നും വ​ഴി​ത​ട​യാ​നും അ​നു​വ​ദി​ക്ക​രു​ത്. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും കോ​ട​തി​ക​ളും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.
സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ന് സ​മീ​പം പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി.​ജെ.​പി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.