കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും

3

ന്യൂഡൽഹി: ബി ജെ പി യിൽനിന്നും പിടിച്ചെടുത്ത മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന്സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. കോൺ ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻ മോഹൻ സിങ് തുടങ്ങി കോണ്ഗ്രസിൻ‍െയും പ്രതിപക്ഷ നിരയിലേയും ഉന്നത നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
രാവിലെ 10 മണിക്ക് ജയ്പൂരിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോത്തും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും.രാവിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിലാണു ചടങ്ങ്. തുടർന്ന്, ഉച്ചയ്ക്കു 1.30ന് ഭോപാലിൽ ജംബോരി മൈതാനത്താണു കമൽനാഥിന്‍െ സത്യപ്രതിജ്ഞ.എഴുപത്തിരണ്ടുകാരനായ കമൽനാഥ്‌ ദീർഘകാലം പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന അനുഭവസമ്പത്തോടുകൂടിയാണ് മധ്യപ്രദേശിൽ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ഛത്തീസ്ഗഡിൽ റായ്പ്പൂരിലെ സയൻസ് കോളജ് ഗ്രൗണ്ടിൽ ഭൂപേഷ് ബാഗേൽ വൈകിട്ട് 5 നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പങ്കെടുക്കാൻ 2000 വിഐപികളെത്തും. മൊത്തം 11,000 പേരെയാണു പ്രതീക്ഷിക്കുന്നത് പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമാകുമെന്നാണു പ്രതീക്ഷ.
.