ലാഹോർ: ബസന്ത് ആഘോഷത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ നീക്കിയെന്ന്പഞ്ചാബ് വാർത്താ, സംസ്കാരിക മന്ത്രി ഫയ്യാസുൽ ഹസൻ ചോഹാൻമാധ്യമങ്ങളെ അറിയിച്ചു. ലാഹോറിന്റെ പാരമ്പരാഗതമായ ആഘോഷങ്ങളിൽ ഒന്നായ പട്ടം പറത്തലാണ് ബസന്ത്. പഞ്ചാബ് പ്രവിശ്യാ സർക്കാറാണ് 2005ൽ പാക് സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കിയത്. ഫെബ്രവരിയിൽ ബസന്ത് ആഘോഷത്തോടുകൂടി ലാഹോറിന്റെപാരമ്പര്യം ഞങ്ങൾ വീണ്ടെടുക്കുകയാണെന്നും, ഹസൻ ചോഹാൻ അറിയിച്ചു. ആഘോഷത്തിനിടെ വെടിവെപ്പും കൊലപാതകവും ഉണ്ടായ സാഹചര്യത്തിലാണ് പാക് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ, പട്ടത്തിൽ കെട്ടുന്ന കട്ടിയുള്ള ചരട് കഴുത്തിൽ കുടുങ്ങി അപകടങ്ങൾ സംഭവിക്കുന്നതും വിലക്കിന് കാരണമായി. 12വർഷത്തിന് ശേഷമാണ് വിലക്ക് നീക്കുന്നത്. ബസന്ത് ആഘോഷ സമയത്ത് ദശലക്ഷ കണക്കിന് രൂപയുടെ വ്യാപാരമാണ് നടക്കുന്നത്.അതുകൊണ്ടുതന്നെ വിലക്കുനീക്കത്തിലൂടെ വിനോദസഞ്ചാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം കൂടി പഞ്ചാബ് ഗവൺമെന്റിനുണ്ട്.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ട് : പരിഹസിച്ച് സന്ദീപ് വാര്യര്‍
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര്‍. തന്നെ സ്വീകരിക്കാന്‍ എത്തിയത് ബഹുസ്വരതയുടെ ആള്‍കൂട്ടമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു....