ന്യൂഡൽഹി : ഹനുമാന് മുസ്ലിം ആണെന്ന പ്രസ്താവനയുമായി ബി.ജെ.പിയുടെ നിയമസഭാ കൗണ്‍സില്‍ അംഗം ബുക്കാല്‍ നവാബ്. ഹനുമാന് ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹനുമാന് മുസ്ലിം ആണെന്ന പ്രസ്താവനയുമായി നവാബ് രംഗത്തെത്തിയത്. ഹനുമാന് ഒരു മുസ്ലിം ആണെന്നും റഹ്മാന്, റമസാന്‍, ഫര്മാന്, ഖുര്ബാന് എന്നെ മുസ്ലിം പേരുകൾ ഹനുമാന്റെ പേരിൽ നിന്നും ഉടലെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് ഹനുമാൻ ദളിതൻ ആണെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. രാമ ഭക്തന്മാരെ എല്ലാം ബിജെപിക്ക് വേണ്ടി വോട്ടു ചെയ്യുമ്പോൾ രാവണ ഭക്തന്മാർ മാത്രമാണ് കോൺഗ്രസിന് വേണ്ടി വോട്ടു ചെയ്യുന്നത് എന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.
Latest Articles
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്...
Popular News
ഇസ്കോൺ നിരോധിക്കണമെന്ന ഹർജി ധാക്ക ഹൈക്കോടതി തള്ളി
ധാക്ക: ബംഗ്ലാദേശിൽ ഇസ്കോൺ നിരോധിക്കണമെന്ന ഹർജി തള്ളി ധാക്ക ഹൈക്കോടതി. നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതിനിടെ, വിഷയത്തില്‍ അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് അറിയിച്ചതിനു...
അന്റാർട്ടിക്ക ഇനി അധിക കാലമൊന്നും കാണില്ല! മുന്നറിയിപ്പുമായി ഗവേഷകർ
കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ അധികം വൈകാതെ അന്റാർട്ടിക്ക അപ്രത്യക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ. ഓസ്ട്രേലിയയിൽ നടന്ന ഓസ്ട്രേലിയൻ അന്റാർട്ടിക് റിസർച്ച് കോൺഫറൻസിലാണ് ഇക്കാര്യം ചർച്ചയായത്.
ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ...
ഇസ്കോണിനെതിരേ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്; ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
ധാക്ക: ഇസ്കോണിന് എതിരേ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്. ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റാണ് അക്കൗണ്ട് മരവിപ്പിച്ചത്. 17...
ഋഷികേശിലെ റിവര്‍ റാഫ്റ്റിനിടെ തൃശൂര്‍ സ്വദേശിയെ കാണാതായി
ഉത്തരാഖണ്ഡില്‍ മലയാളി യുവാവിനെ കാണാതെയായി. ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്. ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെയാണ്...