നമ്മുടെ നാട്ടിൻ പുറങ്ങളിലും, തൊടിയിലും, വഴിയോരങ്ങളിലും സുലഭമായി കാണുന്ന ഒന്നാണ് പേരക്ക. എന്നാൽ പലപ്പോഴും പേരക്കയെ നമ്മൾ അത്രകണ്ടങ്ങു ഗൗനിക്കാറില്ല. ആപ്പിനോടും ഓറഞ്ചിനോടും തോന്നുന്ന ഇഷ്ട്ടം സാധാരണ പേരക്കയോട് തോന്നാറില്ല. എന്നാൽ ശരീര സൗന്ദര്യത്തെ കുറിച്ചും, തടിയെ കുറിച്ചും വേവലാതിപ്പെടുന്നവർക്ക് പേരക്കയെ ഇഷ്ടപെടാ തിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തിനു ഏറെ ഗുണപ്രദമാണ് പേരക്ക.
ശരീരത്തിന്‍റെ മെറ്റബോളിസം വേഗത്തിലാക്കി തടി കുറയ്ക്കാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്തി കൊളസ്‌ട്രോള്‍ കുറയ്ക്കാനും പേരക്ക സഹായിക്കും. പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യുടെ ആൻറി ഓക്സിഡന്റ് ഗുണം ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. വൈറ്റമിന്‍ എ ഉള്ളതുകൊണ്ട് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റി നല്ല കാഴ്ചശക്തി നല്‍കും. കോപ്പറും മിനറല്‍സും ഉള്ള പേരയ്ക്ക കഴിക്കുന്നതിലൂടെ ഹോര്‍മോണിന്‍റെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തങ്ങൾക്കും സഹായകമാണ്. ഇതിലെ മാംഗനീസ് ഞരമ്പുകൾക്കും പേശികൾക്കും അയവു നല്കുന്നു, സ്ട്രസ് കുറയ്ക്കുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നു, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അബ്‌സോബിക് ആസിഡിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കും പേരക്ക ഉത്തമമാണ്.
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. ഇതിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനു സഹായിക്കുന്നു, അതിനാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു. മുഖക്കുരുവിനു ആയുർവേദം അനുശാസിക്കുന്ന ഒറ്റമൂലികളിൽ മുൻപന്തിയിലാണ് പേരക്ക. ത്രിഫലയോടൊപ്പം പേരയിലായിട്ടു തിളപ്പിച്ച വെള്ളം,പേരയില അരച്ചുണ്ടാക്കിയ ലേപനങ്ങൾ ഇവയെല്ലാം മുഖക്കുരുവിനെ അകറ്റിനിർത്തും.
പേരയ്ക്ക ദിവസവും കഴിക്കുന്നതിലൂടെ എയ്ജിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. കാഴ്ച്ചയിൽ കുഞ്ഞനാണേലും പറഞ്ഞാൽ തീരാത്തത്രയും ഔഷധ ഗുണങ്ങൾ ഉണ്ട് പേരക്കയ്ക്ക്.ഈ മരത്തെ കണ്ടില്ലെന്നുനടിക്കുമ്പോൾ എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുടെ മരുന്നാണ് നാം നഷ്ടപ്പെടുത്തുന്നത്. സൗത്ത് അമേരിക്കയിൽ നിന്നുംഉത്ഭവംകൊണ്ട പേരയ്ക്ക എന്ന ഇത്തിരി കുഞ്ഞൻ പല തരത്തില്‍ വിപണിയിലുണ്ട്. ഉള്ളില്‍ ചുവപ്പ് നിറവും വെള്ള നിറവും ഉള്ള പേരയ്ക്ക സാധാരണയായി കാണപ്പെടുന്നത്.