പമ്പ: തമിഴ്നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തിൽ ശബരിമല ദർശനത്തിനെത്തിയ യുവതികൾ പ്രതിഷേധങ്ങൾക്കൊടുവിൽ മലകയറാതെ മടങ്ങി. മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മലകയറാതെ 11 അംഗ സംഘമാണ് പമ്പയിലെത്തി മടങ്ങിയത്. ഇതേസംഘടനയിൽപ്പെട്ട മൂന്ന് യുവതികളെ പത്തനംതിട്ടയിൽനിന്ന് പോലീസ് മടക്കി അയച്ചു. മനിതി സംഘത്തിനൊപ്പമെത്തുമെന്ന് അറിയിച്ച വയനാട് സ്വദേശിനി അമ്മിണി എന്ന ആദിവാസി സംഘടനാ പ്രവർത്തകയും പ്രതിഷേധത്തെത്തുടർന്ന് എരുമേലിയിലെത്തി മടങ്ങി. മനിതി കോ-ഓർഡിനേറ്റർ സെൽവി (38) യുടെ നേതൃത്വത്തിലാണ് പതിനൊന്നംഗസംഘം ഞായറാഴ്ച പുലർച്ചെ 3.38-ന് പമ്പയിലെത്തിയത്. മനിതി സംഘത്തെ ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി കേരള അതിർത്തിവരെ തമിഴ്നാട് പോലീസാണ് എത്തിച്ചത്. അവിടന്നങ്ങോട്ട് കേരള പോലീസ് സുരക്ഷയൊരുക്കി. രാജമണ്ഡപം കടന്ന് സുരക്ഷാപരിശോധന പൂർത്തിയായതോടെഏതാനും അയ്യപ്പൻമാർ ശരണംവിളിച്ച് പ്രധിഷേധിക്കുകയായിരുന്നു. പോലീസ് മൂന്നുമണിക്കൂറോളം ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് ഉച്ചയോടെ നാമജപം നടത്തിയ ഭക്തരെ അറസ്റ്റുചെയ്ത് നീക്കി. ഇതോടെ യുവതികൾ മലകയറാൻ പുറപ്പെട്ടു. വീണ്ടും അയ്യപ്പൻമാരുടെ വലിയൊരു സംഘം നീലിമല ഇറങ്ങി ശരണംവിളിയുമായി അതിവേഗം പാഞ്ഞുവന്നു. ഇതേതുടർന്ന് പോലീസും യുവതികളും പിൻ ന്തിരിഞ്ഞോടി. യുവതികളെ ഗാർഡ് റൂമിലേക്ക് കയറ്റി. പിന്നെ പോലീസ് വാഹനത്തിൽ കൺട്രോൾ റൂമിലെത്തിച്ചു.ശബരിമലയിൽ പോലീസ് ഭക്തരെ അറസ്റ്റുചെയ്തതിനെതിരേ തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം....
ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള...
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...