കോഴിക്കോട്: ഹർത്താലിനോട് സഹകരിക്കില്ലെന്ന ആഹ്വാനവുമായി മിഠായി തെരുവിൽ തുറന്ന കടകൾക്ക് നേരെ ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ പല കടകളുടെയും ചില്ലുകൾ തകർന്നു.
അതേസമയം, പോലീസ് നോക്കി നിൽക്കെയായിരുന്നു ഹർത്താൽ അനുകൂലികളുടെ ആക്രമണമെന്നും, അക്രമികൾക്ക് പോലീസ് ഒത്താശ ചെയ്യുന്നുവെന്നും വ്യാപാരികൾ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പരാതി നൽകുമെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി.നസുറുദ്ദീന്റെ കടയാണ് ആദ്യം തുറന്നത്. പിന്നാലെ മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കടകൾ തുറക്കുമ്പോൾ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.