ഹൈദരാബാദ്: തെന്നിന്ത്യൻ താരം പ്രഭാസുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് തന്നെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ പരാതിയുമായി വൈ എസ് ആർ കോൺഗ്രസ് നേതാവ് വൈ എസ് ശർമ്മിള. ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാറിനു നേരിട്ട് ചെന്നാണ് ശർമിള പരാതി നൽകിയത്. ഭർത്താവ് അനിൽ കുമാറുമായി എത്തിയാണ് ശർമ്മിള പരാതി നൽകിയത്. ഒരമ്മയും ഭാര്യയുമായ തനിക്കെതിരെ ഇത്തരത്തിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആണ് ഇതിനു പിന്നിലെന്നും അവർ ആരോപിച്ചു. വൈ എസ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ജഗമോഹൻ റെഡ്ഡിയുടെ സഹോദരിയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളുമാണ് വൈഎസ് ശർമ്മിള.താനും നടൻ പ്രഭാസും തമ്മിൽ പരിചയംപോലും ഇല്ലെന്നും ഇതുവരെ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ശർമ്മിള പരാതിയിൽ പറയുന്നുണ്ട്.
Home Good Reads പ്രഭാസുമായി എനിക്ക് മുൻപരിചയംപോലും ഇല്ല; സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ വൈ.എസ്. ശർമിള
Latest Articles
Malayalam film fraternity pays heartfelt tribute to M T Vasudevan Nair
Kozhikode, (Kerala) | Prominent figures from the Malayalam film industry including Mammootty, Mohan Lal and Manju Warrier paid their final respects to...
Popular News
ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു. ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മഭൂഷനും നൽകി രാജ്യം ആദരിച്ച പ്രതിഭയാണ്...
അക്ഷരങ്ങളുടെ കുലപതിക്ക് വിട; എം.ടി വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ...
യൂട്യൂബേഴ്സിന്റെ സിനിമ, ഗ്യാങ്സ്റ്ററായി ലോകേഷ്; പുതിയ ചിത്രം പ്രഖ്യാപിച്ചു.
ഫൈറ്റ് ക്ലബിന് ശേഷം ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡിന്റെ ബാനറില്‍ പുതിയ ചിത്രം വരുന്നു. തമിഴ് യൂട്യൂബേഴ്സായ ഭാരത്, നിരഞ്ജന് എന്നിവരുടെ സിനിമാ അരങ്ങേറ്റം കുറിക്കുന്നതാണ് മിസ്റ്റര്‍ ഭാരത് എന്ന്...
എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ
എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ആയിരങ്ങളാണ്...
രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശ്ശീല; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ...