തിരുവനന്തപുരം: മലേഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ 19 മലയാളികൾ നോർക്ക റൂട്ട്സിന്റെ ഇടപെടലിൽ തിരിച്ചെത്തി. തട്ടിപ്പിനിരയായവരിൽ 18 പേർ അഞ്ചുതെങ്ങു സ്വദേശികളും ഒരാൾ കൊല്ലം സ്വദേശിയുമാണ്. കഴിഞ്ഞ വർഷം നവംബർ 24നാണ് അഞ്ചുതെങ്ങ് സ്വദേശികളായ ജസ്റ്റിൻ, പ്രിത്താസ് ആന്റണി, റെയ്സൺ ഫ്രാൻസിസ്, വർഗീസ് സെബാസ്റ്റ്യൻ, വിജയ് അന്തോൻസ്, സിജോ സാബു, സ്റ്റെബിൻ.ആർ, ജിത്തു.സി, സജു.എ, ജോൺസൺ, കൊല്ലം സ്വദേശി സോമജ് മോഹനൻ തുടങ്ങിയവരുൾപ്പെടെ 19പേർ കൊച്ചിയിൽ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടത്. അവിടെയെത്തിയ ശേഷം ജോഹറിലെ ക്യാംപിൽ ഇവരെ എത്തിച്ചെങ്കിലും 33 ദിവസം ജോലിയൊന്നും ലഭിക്കാതെ അവിടെ കഴിയേണ്ടി വന്നെന്ന് ഇവർ പറയുന്നു. പിന്നീട് ഇതിൽ 6 പേരെ മറ്റൊരിടത്തായി ജോലിക്ക് കൊണ്ടുപോയെങ്കിലും, ഒടുവിൽ പറ്റിക്കപെടുകയാണെന്ന സത്യം ഇവർ തിരിച്ചറിയുകയും തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസി ഇടപെടുകയുമായിരുന്നു. 37 ദിവസത്തെ എംബസി വാസത്തിനും 25000 രൂപ പിഴകൊടുത്തതിനും ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങിയത്. വക്കം നിലക്കാമുക്ക് സ്വദേശിയാണ് തൊഴിൽ വിസയെന്ന പേരിൽ ഒരു മാസത്തെ വിസിറ്റിംഗ് വിസ നൽകി ഇവരെ കബളിപ്പിച്ചത്.75,000 മുതൽ 85,000 രൂപ വരെയാണ് ഇവർ ഇയാൾക്ക് നൽകിയത്. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇവർ തട്ടിപ്പിനിരയായ വിവരമറിഞ്ഞ് പരാതി നൽകിയതിനെ തുടർന്നാണ് നോർക്ക അധികൃതർ ഇടപെട്ടത്.
Latest Articles
കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും
ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3 കിലോഗ്രാം ഹെറോയിൻ...
Popular News
കൊറിയക്കാർക്കും ജപ്പാൻകാർക്കും ലൈംഗികതയിലും പ്രണയത്തിലും തൃപ്തിക്കുറവ്; ഇന്ത്യക്കാർക്കോ?
ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും കൊറിയക്കാരും ജപ്പാൻകാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ദീര്‍ഘകാലമായി സമാന ജനസംഖ്യാ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്....
തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്മാൻ
എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍...
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നടന് മേഘനാഥന് (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...
വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക്
വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക്. വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ...