സണ്ണി ലിയോണിന്‍റെ ഈ വർഷത്തെ പ്രണയദിനം കൊച്ചിക്കൊപ്പം

2

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു. എംകെ ഇൻഫ്രാസ്ട്രക്ചർ, നക്ഷത്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന വാലന്‍റൈൻസ് നൈറ്റ് 2019 ൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ എത്തുന്നത്. സണ്ണി ലിയോണിനെ കൂടാതെ നിരവധി പ്രമുഖര്‍ അരങ്ങിലെത്തുന്ന വേദിയാണ് പ്രണയദിനത്തില്‍ ഒരുങ്ങുന്നത്. വാലന്‍റെെന്‍സ് ദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്‍ലക്സ് സെന്‍ററില്‍ വെെകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍, മഞ്ജരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്. നേരത്തെ, ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. അന്ന് തനിക്ക് നല്‍കിയ വരവേല്‍പ്പിന് സണ്ണി നന്ദി അറിയിച്ചിരുന്നു. മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം വീണ്ടും കൊച്ചിയിലെത്തുന്നത്.വെെശാഖ് ചിത്രം മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു.
നാല് വിഭാഗങ്ങളിലായി 12,000 പേർക്ക് പരിപാടി ആസ്വദിക്കാനാകും. ഓൺലൈനിലും സംഘാടകർ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. ഗോൾഡ്-1000, ഡയമണ്ട്-3500, പ്ലാറ്റിനം-5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.