വയനാട്ടില്‍ വീണ്ടും കുരങ്ങു പനി; ജാഗ്രതാനിർദേശം

1

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു.കുരങ്ങു പനിക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രണ്ട് പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്.
തിരുനെല്ലി അരണപ്പാറയിലെ 36 വയസ്സുള്ള യുവാവ് ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. രോഗലക്ഷണങ്ങളോടെ ജനുവരി 20 ന് യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തസാമ്പിളുകളും മറ്റും മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് രോഗ ബാധ സ്ഥിരീകരിച്ചത് ബാവലി സ്വദേശിക്ക് കൂടി ഇന്നലെ വൈകീട്ടോടെ രോഗം സ്ഥിരീകരിച്ചു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചകില്‍സയിലാണ്. ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ എഫ് ഡി) എന്നും രോഗം അറിയപ്പെടുന്നുണ്ട്. കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ് ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യനിലെത്തുന്നത്. കാട്ടിലേക്ക് പോകുന്നവര്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, കുരങ്ങുകള്‍ ചത്തുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെ ന്നും ആരോഗ്യവകുപ്പ് അറിയിച്ചു.