ടാറ്റയുടെ നാനോ ഇന്ത്യൻ വാഹന വിപണിയിൽ നിന്ന് വിട വാങ്ങുന്നു. 2020 ഏപ്രിലോടെ നാനോയുടെ ഉൽപാദനം പൂർണ്ണമായും നിർത്താനാണ് ടാറ്റ മോട്ടോഴ്സിൻറെ പദ്ധതി. കാർ വിപണിയിൽതരംഗങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് 11 കൊല്ലം മുമ്പ് രത്തൻ ടാറ്റ ഇത്തിരി കുഞ്ഞൻ നാനോയെ അവതരിപ്പിച്ചത്. എന്നാൽ വാങ്ങനാളില്ലാതായതോടെ കമ്പനി ഉൽപാദനം കുത്തനെ കുറയുകയുകയായിരുന്നു. 2008 ല്‍ വിപണിയിലെത്തിയ നാനോ കാറിന്റെ വില ഒരുലക്ഷം രൂപയായിരുന്നു. ഇത്രയും ചുരുങ്ങിയ വിലയില്‍ ടാറ്റ നാനോയെ വില്‍പ്പനയ്ക്കെത്തിച്ചപ്പോള്‍ വാഹന ലോകം ശരിക്കും അമ്പരന്നു. എന്നാൽ രത്തൻ ടാറ്റ സ്വപ്നം അക്ഷരാർത്ഥത്തിൽ വിഫലമാവുകയായിരുന്നു. തുടക്കത്തിൽ ഒന്നര ലക്ഷത്തിൽ താഴെയേ വിലയുണ്ടായിരുന്നെങ്കിലും ഗുണമേൻമയില്ലാത്ത വണ്ടി ജനം തള്ളക്കളഞ്ഞു. വില കുറക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതാണ് നാനോക്ക് വിനയായത്. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു. എന്നാൽ അനുദിനം മത്സരങ്ങൾ കൂടി വരുന്ന കാർ വിപണനരംഗത് ടാറ്റ നാനോയെക്ക് ചെറുത്തുനിൽപ്പ് അസാധ്യമായതോടെയാണ് ഈ വിടവാങ്ങൽ.
Latest Articles
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്...
Popular News
യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ സർവീസ് തുടങ്ങാൻ ഇൻഡിഗോ, എല്ലാ ദിവസവും കോഴിക്കോട് നിന്ന് അബുദാബിയിലേക്ക്
കരിപ്പൂര്‍: കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.
ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി...
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു, ചെന്നൈയില്‍ പെരുമഴ, തമിഴ്നാട്ടിൽ അതീവ ജാഗ്രത
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക്...
ഋഷികേശിലെ റിവര്‍ റാഫ്റ്റിനിടെ തൃശൂര്‍ സ്വദേശിയെ കാണാതായി
ഉത്തരാഖണ്ഡില്‍ മലയാളി യുവാവിനെ കാണാതെയായി. ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്. ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെയാണ്...
ഇന്ത്യയിൽ സൈബർ തട്ടിപ്പ് പെരുകുന്നു; നഷ്ടം 11,333 കോടി
കോതമംഗലം: ഇന്ത്യയിൽ സൈബർ തട്ടിപ്പുകളുടെ എണ്ണം പെരുകുന്നതായി കണക്കുകൾ. 2024ലെ ആദ്യ ഒമ്പതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ഏകദേശം 11,333 കോടി രൂപയാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ...
തിയറ്ററുകളിൽ തരംഗമായി മാറിയ ‘ബോഗയ്ന്‍വില്ല’ ഇനി ഒടിടിയിൽ; ഡിസംബർ 13 മുതൽ സോണി ലിവിൽ സ്ട്രീമിംഗ്
തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയറ്ററുകളിൽ തരംഗമായി മാറിയ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച 'ബോഗയ്ന്‍വില്ല' ഇനി...