അതിശക്തമായ കാറ്റില്‍ പറന്ന് വിമാനങ്ങളും ബസുകളും

1

ശനിയാഴ്ച ടര്‍ക്കി അന്‍റാല്യയിലെ വിമാനത്താവളത്തില്‍ അതിശക്തമായി വീശിയ ചുഴലിക്കാറ്റിൽ വിമാനത്താവളത്തിലെ വിമാനങ്ങളും ബസുകളും പറന്നു പോയി. ചുഴലിക്കാറ്റ് വീശുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. നാലു ദിവസത്തിനുള്ളില്‍ അഞ്ചു പ്രാവശ്യമാണ് ചുഴലിക്കാറ്റ് വീശിയത്. മൂന്നു ബസുകൾ കാറ്റില്‍ നിയന്ത്രണം വിടുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു. ണ്ട് യാത്രാവിമാനങ്ങള്‍ക്ക് കാറ്റില്‍ ചെറിയ തകരാർ സംഭവിച്ചിച്ചുണ്ട്. വിമാനത്തില്‍ കയറാനെത്തിയ 12 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ല എന്നാണ് ഔദ്യോഗികറിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.