അബുദാബി: ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്കാത്തവരുടെ ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും. യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ബാങ്ക് ശാഖകള്‍ വഴിയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ ഉള്ള ഇടപാടുകളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഇക്കാലയളവില്‍ അധിക ചാര്‍ജുകളോ പിഴകളോ ഈടാക്കില്ലെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഫെബ്രുവരി 28 വരെയാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കകം വിവരങ്ങള്‍ നല്‍കാത്ത ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്കാലികമായി പ്രവര്‍ത്തനരഹിതമാവും. ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്കാന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ, എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പ് ബാങ്കിലേക്ക് ഇ-മെയില്‍ ചെയ്യുക വഴിയോ, മൊബൈല്‍ ബാങ്കിങ്, എടിഎം, കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ വിവരങ്ങള്‍ നല്‍കാനാവും
Home Good Reads പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍, ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...
ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള...
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ട് : പരിഹസിച്ച് സന്ദീപ് വാര്യര്‍
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര്‍. തന്നെ സ്വീകരിക്കാന്‍ എത്തിയത് ബഹുസ്വരതയുടെ ആള്‍കൂട്ടമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു....