കിടിലൻ സ്‌പോർട്ടി ലുക്കിൽ സച്ചിന്റെ പ്രിയപ്പെട്ട വണ്ടി…

1

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ ബിഎംഡബ്ല്യു ഐ8ന്റെ കിടിലൻ ലൂക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മുംബൈയിലെ ഡിസി ഡിസൈന്‍ എന്ന സ്ഥാപനമാണ് സച്ചിന്‍റെ ഇഷ്‍ടവാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കിയത്. വൈറ്റ്-ബ്ലു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലായിരുന്ന വാഹനത്തിന്റെ നിറം ബ്ലാക്ക്-റെഡ് ഡ്യുവല്‍ ടോണിലാക്കിയതാണ് പ്രധാന മാറ്റം.

രൂപമാറ്റം വരുത്തിയ സ്പോര്‍ട്ടി ഗ്രില്ല്, മസ്‌കുലര്‍ ഷേപ്പുള്ള ബമ്പര്‍, ബോണറ്റിലെ എയര്‍ ഇന്‍ ടേക്ക്, വലിയ എയര്‍ ഡാം എന്നിവയാണ് മുന്നിലെ മാറ്റം. പിന്നില്‍ പുതിയ ബമ്പറും ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പും, ബമ്പര്‍ സ്പിളിറ്റുമുണ്ട്.

231 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 131 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമാണ് ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് സ്പോര്‍ട്സ് കാറായ ഐ8ന്‍റെ ഹൃദയം. രണ്ട് എന്‍ജിനുകളും ചേര്‍ന്ന് 362 ബിഎച്ച്പി പവറും 570 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സ്പോര്‍ട്സ് കാറിന് കേവലം 4.4 സെക്കന്‍ഡുകള്‍ മതി.

ബിഎംഡബ്ല്യു വാഹനങ്ങളോട് സച്ചിന്‍റെ ഇഷ്‍ടം പ്രസിദ്ധമാണ്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും അദ്ദേഹമാണ്.