ഊണും ഉറക്കവുമുപേക്ഷിച്ച് യുവാക്കൾ ഇപ്പോൾ പബ്ജിക്കു പുറകെയാണ്.ഇന്ത്യയില്‍ പബ്ജി നിരോധിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് കല്യാണ ദിവസം വധുവിനരികിലിരുന്ന് പബ്ജി കളിക്കുന്ന വരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിവാഹ സമ്മാനങ്ങള്‍ വാങ്ങാന്‍ പോലും കൂട്ടാക്കാതെയും അരികിലിരിക്കുന്ന വധുവിനെ ശ്രദ്ധിക്കാതെയും ഇരുന്നു പബ്ജി കളിക്കുന്ന വരന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. വരന്റെ പബ്ജി കളി കണ്ട് ഒന്നു മിണ്ടാതെ നിസ്സഹായതയോടെ നോക്കുന്ന വധുവിനെയും വിഡിയോയിൽ കാണാം.
ടോക്കില്‍ വൈറലാകുന്ന ഈ വീഡിയെ വിമര്‍ശിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്. ഈ വീഡിയോ ടിക് ടോക്കിനായി നിര്‍മ്മിച്ചതാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.