പുതിയ ഫീച്ചറുമായി ഗൂഗിൾ വീണ്ടും എത്തിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് പുതിയ ഫീച്ചർ എത്തുന്നത്.പ്രൈവസി സെറ്റിങ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് ലൊക്കേഷന്‍ ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുക്കി കൊണ്ടാണ് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നത്.
ലൊക്കേഷന്‍ ഹിസ്റ്ററിയും വെബ് ആപ്പിന്റെ ആക്റ്റിവിറ്റി ഡേറ്റയും എത്രനാള്‍ സെവ് ചെയ്തു വയ്ക്കണമെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും നിശ്ചയിച്ചിരിക്കുന്ന കാലാവധി പൂര്‍ത്തിയായ ശേഷം ഈ വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി തന്നെ ഡിലീറ്റ് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.