മാടമ്പള്ളിയിലെ വലിയ വീടും പഴയ കാർന്നോരും തമിഴത്തിയുമെല്ലാം ഇന്നും പ്രേക്ഷക മനസിലെ മായാത്ത കഥാപാത്രങ്ങളാണ് അതുപോലെതന്നെ മണിച്ചിത്രത്താഴ് സിനിമയും. രാമനാഥന്റെയും നാഗവല്ലിയുടെയും പ്രണയവും തെക്കിനിയുടെ ചരിത്രവും ഇന്നും മലയാളിക്ക് മനഃപാഠമാണ്. കെട്ടുകഥകളിലൂടെയാണ് ഇവരെക്കുറിച്ച് നമുക്കും അറിയൂ. ഇപ്പോഴിതാ മണിച്ചിത്രത്താഴിലൂടെ പറഞ്ഞു തന്ന നാഗവല്ലി കഥയ്ക്ക് ഫോട്ടോ സ്റ്റോറിയിലൂടെ മറ്റൊരു ആവിഷ്കാരം ഒരുക്കുകയാണ് മുരളി കൃഷ്ണൻ.ചിത്രങ്ങളിലൂടെ കഥ വിവരിച്ചു പോകുന്നതാണ് രീതി. നാഗവല്ലിയായി ദേവകി രാജേന്ദ്രൻ, ശങ്കരൻ തമ്പിയായി രാഹുൽ നായർ ആർ., രാമനാഥനായി ആനന്ദ് മന്മഥൻ എന്നിവർ എത്തുന്നു.
മുരളിയുടെ കുറിപ്പ്
കെട്ടുകഥകൾ , അവ പേര് സൂചിപ്പിക്കുന്നതു പോലെതന്നെ സത്യവും, മിഥ്യയും സമീകൃതമായി കുഴച്ചു നമ്മുടെ പൂർവികർ അവരുടെ സ്വാർത്ഥലാഭത്തിനായി യഥാർഥസംഭവ കെട്ടിചമച്ച കഥകളാണ്. ഇന്നത്തെകാലത്ത് ” ഫാന്റസി ” എന്ന ലേബലിൽ രേഖപ്പെടുത്തിയേക്കാവുന്ന ഭൂതപ്രേത്മാക്കൾ യഥേഷ്ടം പ്രത്യക്ഷപ്പെട്ടിരുന്ന 18-ാം നൂറ്റാണ്ടിലെ കഥകളിലെ ഒന്നാണ് കേരളത്തിലെ ശങ്കരൻതമ്പിയുടേത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പേര് കേട്ടതുകൊണ്ട് മാത്രം ആളുകൾക്ക് മനസ്സിലാവണമെന്നില്ല , കുറച്ചുകൂടി വ്യക്തത കിട്ടണമെങ്കിൽ മറ്റൊരാളുടെ പേര് കൂടി പറയേണ്ടതായിട്ടുണ്ട്. ഒരു തമിഴ് നർത്തകി. പേര് നാഗവല്ലി.
ക്രൂരനായും , ദുർമന്ത്രവാദിയുമായും ചിത്രീകരിച്ചു ഇദ്ദേഹത്തെകുറിച്ചു ഇല്ലാകഥ പാടിനടന്ന ഇളമുറക്കാർ അറിഞ്ഞിരുന്നില്ല , താളിയോല ഗ്രന്ഥങ്ങളിൽ പോലും പറഞ്ഞിരുന്ന സത്യത്തെ കുറിച്ച് !ഒരു ചിത്രകഥയെന്നോണം ഓരോ പടങ്ങളുടേയും അടിക്കുറുപ്പ് വായിച്ചു വായിച്ചു മുന്നോട്ട് പോകണമെന്ന് അപേക്ഷിക്കുന്നു.
കൊച്ചി: ഇന്ത്യൻ സ്ക്വിഡ് എന്ന കൂന്തലിനെക്കുറിച്ച് ഏറ്റവും പുതിയ കണ്ടെത്തലുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂന്തലിന്റെ ജനിതക പ്രത്യേകതകളാണ് സിഎംഎഫ്ആർഐ കണ്ടെത്തിയത്. മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങൾ എന്നിവയിലേക്ക്...
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായി കോഴിക്കോട് കൂടരഞ്ഞിയില്‍ തിരച്ചില്‍. ഒരു മാസം മുന്‍പ് ചെന്താമര ഇവിടെ ജോലി ചെയ്തിരുന്നു. കൂമ്പാറ , തിരുവമ്പാടി , കൂടരഞ്ഞി ഭാഗങ്ങളിലാണ് പരിശോധന...
വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് CPIM പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. പ്രിയങ്ക...
കൊച്ചി: ഇന്ത്യൻ സ്ക്വിഡ് എന്ന കൂന്തലിനെക്കുറിച്ച് ഏറ്റവും പുതിയ കണ്ടെത്തലുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂന്തലിന്റെ ജനിതക പ്രത്യേകതകളാണ് സിഎംഎഫ്ആർഐ കണ്ടെത്തിയത്. മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങൾ എന്നിവയിലേക്ക്...
ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തൽ വിഭാഗത്തിലാണ് കേരളം വീണ്ടും സ്വര്‍ണമെഡല്‍ നേടിയത്.
നീന്തലില്‍ ഹര്‍ഷിത ജയറാമാണ് കേരളത്തിനു സ്വർണം...
എക്കാലത്തും വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻ പന്തിയിലുണ്ട് രാഖി സാവന്ത്. ഏറെ കാലത്തിനു ശേഷം വീണ്ടും അത്തരത്തിലൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ് രാഖി. മൂന്നാം വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് രാഖി അടുത്തിടെ ഒരു അഭിമുഖത്തിൽ...