ഇക്കഴിഞ്ഞ ദിവസമാണ് ലോകത്തെയാകെ ഞെട്ടിച്ച ഒരരുംകൊല ചിക്കാഗോയിൽ അരങ്ങേറിയത്. 20 വയസ്സുകാരിയായ ഒക്കുവ ലോപസ് എന്ന ഗർഭിണിയായ യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി അവരുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത വളരെ വിചിത്രവും പൈശാചികവുമായ ഒരു കൊലപാതകമായിരുന്നു അത്. ഏപ്രില്‍ 23 നാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്.
ഏപ്രില്‍ 24 ന് തന്നെ ഒക്കുവയുടെ ഭര്‍ത്താവ് തന്റെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെട്ടിരുരുന്നു. പക്ഷേ മൂന്ന് ആഴ്ചകള്‍ക്കു ശേഷം ഒക്കുവയുടെ മൃതദേഹം ചവറ്റുകൂനയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൃതദേഹം ചവറ്റുകൂനയില്‍നിന്നു ലഭിച്ചതിനെത്തുടര്‍ന്ന് ഒക്കുവയുടെ കുടുംബം ഏര്‍പ്പെടുത്തിയ സ്വകാര്യ കുറ്റാന്വേഷണ വിദഗ്ധനാണ് പ്രധാന തുമ്പ് കണ്ടെത്തി ഔദ്യോഗിക അന്വേഷണ സംഘത്തെ വിവരമറിയിച്ചതും. പ്രതികളെ അറസ്റ്റ് ചെയ്തതും.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിയും അവരുടെ മകളുമാണ് പ്രധാനപ്രതികള്‍. കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിന് യുവതിയുടെ കാമുകനും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവർ ഒക്കുവ ലോപസിനെ ഫേസ് ബൂക്കിലൂടെ പരിചയപ്പെടുകയും പിന്നീട് വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
46 വയസ്സുകാരി ഫിഗുവേറ എന്ന സ്ത്രീയും അവരുടെ മകള്‍ 24 വയസ്സുകാരി ഡിസൈറി ഫിഗുവേറയും കൂടി ഗര്‍ഭിണിയെ വീട്ടില്‍ വിളിച്ചുവരുത്തി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ശ്രദ്ധ മാറ്റുകയായിരുന്നത്രേ. അതിനുശേഷമാണ് കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി കൊലപാതകം നടത്തിയത്. മൃതദേഹം വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്ന ക്യാനില്‍ ഉപേക്ഷിക്കുകയും ചെയ്തു.ഗര്‍ഭിണിയായ യുവതിയെ കൊന്ന്, കുട്ടിയെ പുറത്തെടുക്കാന്‍ മുഖ്യപ്രതിയെ പ്രചോദിപ്പിച്ചത് സ്വന്തമായി ഒരു കുട്ടിയെ വളര്‍ത്താനുള്ള മോഹം. അവര്‍ക്ക് കുട്ടിയുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍, മറ്റൊരു മാര്‍ഗവും കാണാഞ്ഞ് അവര്‍ കടുംകൈയ്ക്ക് മുതിരുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
ഫിഗുവേറയുടെ മകന്‍ 20 വയസ്സുകാരന്‍ സാന്‍ഡേഴ്സ് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. അതിനുശേഷം ഒക്ടോബറില്‍, താന്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഫിഗുവേറ രംഗത്തുവന്നു. ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ച അവര്‍ ആശുപത്രിയില്‍നിന്നുള്ള സ്കാനിങ്ങിന്റെ കോപ്പി തെളിവായി പോസ്റ്റ് ചെയ്തു. ഫിഗുവേറയുടെ ബന്ധുക്കള്‍ ഈ വാര്‍ത്ത അതിശയത്തോടെയാണ് കേട്ടത്. കാരണം ഫിഗുവേറയ്ക്ക് ഇനി ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഇതിനുശേഷം ഫെയ്സ്ബുക്കില്‍ തന്നെ തൊട്ടിലിന്റെ ചിത്രവും നവജാതശിശുക്കള്‍ക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയ മുറിയുടെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും സൗജന്യമായി നല്‍കാന്‍ താന്‍ തയാറാണെന്നും അവര്‍ അറിയിച്ചിരുന്നു.
മേയ് മാസത്തില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണ് എന്നായിരുന്നു ഫിഗുവേറയുടെ അടുത്ത പോസ്റ്റ്. ഈ പോസ്റ്റിനോട് പ്രതികരിച്ചവരില്‍ ഒരാളാണ് ഒക്കുവ ലോപസ്.മേയില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണെന്ന് ഫിഗുവേറ ചോദിക്കുമ്പോള്‍ 7 മാസം ഗര്‍ഭിണിയായിരുന്നു ഒക്കുവ ലോപസ്. യാത്ര പോകുമ്പോള്‍ കുട്ടിയെ കൂടെക്കൂട്ടാനുള്ള സ്ട്രോള്ളര്‍ തനിക്ക് ആവശ്യമുണ്ടെന്ന് ഒക്കുവ ലോപസ് അറിയിച്ചു. അതോടെ ഗ്രൂപ്പില്‍നിന്നു മാറി പ്രൈവറ്റ് ചാറ്റ് ചെയ്യാന്‍ ഫിഗുവേറ യുവതിയെ ക്ഷണിച്ചു.
മാസങ്ങള്‍ക്കുമുമ്പേ കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയിരുന്നുവെങ്കിലും ഏപ്രില്‍ ഒന്നിനാണ് ഫിഗുവേറ ആക്‌ഷന്‍ പ്ലാന്‍ തയാറാക്കുന്നത്. തനിക്ക് ഒരു ഗര്‍ഭിണിയെ കൊന്ന് കുട്ടിയെ പുറത്തെടുക്കണ മെന്നും അതിനു സഹായിക്കണമെന്നും അന്ന് അവര്‍ മകളോട് പറഞ്ഞു. ഒക്കുവ ലോപസ് ആകട്ടെ അതിനകം ഒരു തവണ ഫിഗുവേറയുടെ വീട് സന്ദര്‍ശിക്കുയും പരിചയം ദൃഡമാക്കുകയും ചെയ്തിരുന്നു. ഒക്കുവയുടെ രണ്ടാമത്തെ സന്ദര്‍ശനം ഏപ്രില്‍ 23 ന്. അന്നായിരുന്നു അരും കൊലയും.
ഫിഗുവേറയുടെ മകള്‍ ഡിസൈറി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ഒക്കുവയുടെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍, ഫിഗുവേറ പിന്നീലൂടെ വന്ന് ഒക്കുവയുടെ കഴുത്തില്‍ കേബിള്‍ മുറുക്കി. കഴുത്തില്‍ കൈകള്‍ ചുറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫിഗുവേറ ഒക്കുവയെ മറിച്ചിട്ട് കഴുത്തില്‍ കേബിള്‍ മുറുക്കിക്കൊണ്ടിരുന്നു. മരണം ഉറപ്പാക്കിയശേഷം ഫിഗുവേറ ഒക്കുവയുടെ വയര്‍ കീറി കുട്ടിയെ പുറത്തെടുത്തു. അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ച് താന്‍ ഒരു കുട്ടിക്ക് ജന്‍മം നല്‍കിയെന്നും കുട്ടി ശ്വസിക്കുന്നില്ലെന്നും അറിയിക്കുകയും ചെയ്തു. രണ്ടുപേരെയും വേഗം തന്നെ ആശുപത്രിയിലാക്കി. പക്ഷേ പ്രസവിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഫിഗുവേറയില്‍ കാണാനില്ലായിരുന്നു.
പിന്നീട് ഒക്കുവാ ലോപ്പസിന്റെ ഭർത്താവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൃതദേഹം മൂന്ന് ആഴ്ചകള്‍ക്കു ശേഷംചവറ്റുകൂനയില്‍നിന്ന് കണ്ടെത്തുകയായിരുന്നു.ഒക്കുവയും ഫിഗുവേറയും തമ്മിലുള്ള ചാറ്റിങ്ങിനെക്കുറിച്ച് ഒരാള്‍ നല്‍കിയ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുമ്പായത്. അവര്‍ ഫിഗുവേറയുടെ വീട്ടില്‍വന്ന് അന്വേഷിച്ചെങ്കിലും ആദ്യമൊന്നും കുറ്റകൃത്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കവേ, ഫിഗുവേറയുടെ വീടിനു സമീപത്തുനിന്ന് ഒക്കുവയുടെ വാഹനം കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും തനിക്കൊന്നും അറിയില്ലെന്നാണ് ഫിഗുവേറ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഡിഎന്‍എ പരിശോധന നടത്തിയതോടെ അവരുടെ കള്ളം വെളിപ്പെട്ടു.
മകന്‍ മരിച്ച ദുഃഖവും അതിനുശേഷം സ്വന്തമായി ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കാനുള്ള ആഗ്രഹമാണ് തന്നെ കൊലാപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഈ അടുത്തിടെ ലോകം കണ്ട വളരെ മൃഗീയമായ കൊലപാതകമായിരുന്നു ഒക്കുവാ ലോപസ് എന്ന യുവതിയുടേത്.