സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട് വഴി പ്രചരിക്കുന്ന മെസ്സേജുകൾ കൊണ്ട് പലപ്പോഴും പൊല്ലാപ്പിലാവാറുള്ളവരാണ് സെലിബ്രെറ്റികൾ. അത്തരത്തിൽ ഒരു പുലിവാലിലകപ്പെട്ടിരിക്കയാണ് നടി മിയ. തന്റെ പേരുകളിൽ വന്നുകൊണ്ടിരിക്കുന്ന വ്യാജ മെസ്സേജുകൾക്കും തെറ്റായ പ്രചരണങ്ങൾക്കുമെതിരെ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കയാണ് മിയ.
മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേയ്ക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നടിയുടെ ചിത്രം ഉപയോഗിച്ചുളള മിയ മിയ എന്ന അക്കൗണ്ടിൽ നിന്നായിരുന്നു പ്രചരണം.
മിയാ ജോര്‍ജ് ആണ് താനെന്നും പുതുമുഖങ്ങളെ വച്ചാണ് സിനിമയെടുക്കുന്നതെന്നും താത്പര്യമുണ്ടെങ്കില്‍ നമ്പര്‍ തരൂവെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശങ്ങള്‍.പലരും സംശയം പ്രകടിപ്പിച്ച് നടിയെ നേരിട്ട് വിളിച്ചതോടെയാണ് സംഭവം മിയ അറിയുന്നത്. വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പോസ്റ്റ് ചെയ്താണ് നടി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
മിയയുടെ വിശദീകരണം: മിയ മിയ എന്ന പേരിൽ ഉള്ള അക്കൗണ്ടിൽ നിന്നും മെസഞ്ചറിലൂടെ ഇത് ഞാൻ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള സാഹചര്യം വരെ എത്തി എന്നാണ് അറിഞ്ഞത്. ഞാൻ മിയ എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാൽ മറ്റു അക്കൗണ്ടുകളിലൂടെ വരുന്ന മെസ്സേജസിനു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു.