ഉപയോക്താക്കളെ ആകർഷിക്കാൻ പുത്തൻ ഫീച്ചറുകളുമായി ഗൂഗിളിന്റെ വീഡിയോകോളിങ് സേവനമായ ഗൂഗിള്‍ ഡ്യുവോ. ഡേറ്റാ സേവിങ് മോഡും ഗ്രൂപ്പ് വീഡിയോ കോളിങ് സൗകര്യവുമാണ് പുതിയ ഫീച്ചറുകൾ.എട്ട് ആളുകള്‍ക്ക് ഒരേസമയം ഗ്രൂപ്പ് വീഡിയോ കോളിങ് പങ്കെടുക്കാം.ആന്‍ഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിള്‍ ഡ്യുവോ ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കോളിങ് സേവനം ലഭ്യമാവും.
ഇന്ത്യയിലാണ് ഈ പുത്തൻ ഫീച്ചർ ഗൂഗിൾ ആദ്യമായി അവതരിപ്പിക്കുന്നത്.ഈ വര്‍ഷം ആദ്യം തന്നെ ഗൂഗിള്‍ ഡ്യുവോ ഗ്രൂപ്പ് കോളിങ് സൗകര്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതു സംബന്ധിച്ച ആന്‍ഡ്രോയിഡ് പോലീസ് വെബ്സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ ഒരു ‘ ലോ ലൈറ്റ് മോഡിനെ’ കുറിച്ചും സൂചിപ്പിച്ചിരുന്നു. പ്രകാശം കുറവുള്ളടിയങ്ങളില് ദൃശ്യത്തിന് വെളിച്ചം കൂട്ടാനുള്ള സംവിധാനമാണിത്. എന്നാല്‍ ഈസൗകര്യം അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.
ഡ്യുവോയുടെ മറ്റൊരു പുതിയ ഫീച്ചറാണ് ഡാറ്റ സേവിങ് മോഡ് സംവിധാനം.ഗൂഗിള്‍ ഡ്യുവോയുടെ ഡേറ്റാ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ഈ സൗകര്യം. വീഡിയോ കോളുകള്‍ക്കിടയില്‍ ഡേറ്റാ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗോള തലത്തില്‍ ഗൂഗിള്‍ ഡ്യുവോയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. വാട്ട്സാപ്പ് പോലുള്ള ആപുകൾ ഇത്തരം സംവിധാനങ്ങൾ മുൻപേ പരീക്ഷിച്ചതാണ്. അതുകൊണ്ട് ഗൂഗിള്‍ ഡ്യുവോയില്‍ ഗ്രൂപ്പ് കോളിങ് സൗകര്യം ഏറെ പ്രതീക്ഷിക്കപ്പെട്ട ഒന്നാണ്.വാട്സാപ്പില്‍ മൂന്ന് പേര്‍ക്ക് ഒരേസമയം വീഡിയോ കോളില്‍ പങ്കെടുക്കാം. അതേസമയം ആപ്പിളിന്റെ ഫേസ് ടൈം സേവനത്തില്‍ ഒരേസമയം 32 പേര്‍ക്ക് വീഡിയോകോളില്‍ പങ്കെടുക്കാന്‍ സാധിക്കും.