മെഴ്സിഡീസ് ബെന്‍സിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം ഇനി ഈ തൃശ്ശൂർക്കാരന്റെ കൈകളിൽ ഭദ്രം

0

ന്യൂഡൽഹി: മെഴ്സിഡീസ് ബെൻസ് ഇന്ത്യയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം മേധാവിയായി തൃശൂർ സ്വദേശി സസന്തോഷ് അയ്യരെ നിയമിച്ചു. ജൂലൈ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. സെയിൽസ് വിഭാഗം ചുമതല വഹിച്ചിരുന്ന മൈക്കിൾ ജോപ് മെഴ്സിഡീസ് ബെൻസ് മലേഷ്യയുടെ ചുമതലയിലേക്കു മാറിയ‌തോടെയാണു നിയമനം.

2009 മുതല്‍ ബെന്‍സ് ഇന്ത്യയുടെ ഭാഗമാണ് സന്തോഷ് അയ്യര്‍. ഉപഭോക്തൃ സേവനം, കമ്പനികാര്യം, സിഎസ്ആര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചുവരികയായിരുന്നു അദ്ദേഹം. വിൽപനാനന്തര സേവനം മെച്ചപ്പെടുത്തി മെഴ്സിഡീസിനെ കൂടുതൽ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് സന്തോഷെന്നു മെഴ്സിഡീസ് എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.