കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധക ലക്ഷങ്ങളെ സ്വന്തമാക്കിയ നടനാണ് യഷ്. ചിത്രം പുറത്തിറങ്ങയതിന് ശേഷം കേരളത്തിലടക്കം അദ്ദേഹത്തിന് ആരാധകരുണ്ട്. യാഷിന്റെ കുഞ്ഞുമാലാഖയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കയാണ്.
മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു.
‘എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലതിനാല്‍ അവളെ തല്ക്കാലം ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ- എന്ന അടിക്കുറിപ്പോടെയാണ് അന്ന് യഷ് ട്വീറ്റ് ചെയ്തത്.
ഇപ്പോള്‍ മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിട്ടിരിക്കുകയാണിവര്‍. ആര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. കെ.ജി.എഫ് ചാപ്റ്റന്‍ ഒന്നിന്റെ ഗംഭീര വിജയത്തിന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലാണ് യഷ് ഇപ്പോൾ.