ലോര്‍ഡ്‌സ്: ആവശപോരിനൊടുവിൽ ലോകകപ്പ് കിരീടം ക്രിക്കറ്റിനു ജന്മം നൽകിയ മണ്ണിനു സ്വന്തം. ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ആവേശം പൂര്‍ണമായ ഇതുപോലൊരു പോരിന് ക്രിക്കറ്റ് ആരാധകർ സാക്ഷികളായിട്ടുണ്ടാവില്ല.
ന്യൂസിലൻഡ് മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 241ൽ പുറത്തായതോടെയാണ് ഫൈനൽ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. എന്നാൽ സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതം നേടി സമനില പാലിച്ചതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന മാനദണ്ഡത്തിൽ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ മത്സരത്തിൽ ഇംഗ്ലണ്ട് 22 ബൗണ്ടറികളും രണ്ടു സിക്സും നേടിയപ്പോൾ ന്യൂസിലൻഡിന് 10 ബൗണ്ടറികളും രണ്ടു സിക്സും മാത്രമാണ് നേടിയത്.
മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയത്. 1992ലായിരുന്നു അവരുടെ അവസാന ഫൈനൽ പോരാട്ടം. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു അവരുടെ വിധി.
നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 241 റൺസാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. അവസാന പന്തിലാണ് അവർക്ക് അവസാന വിക്കറ്റ് നഷ്ടമായത്.
അർധ സെഞ്ചുറി നേടിയ ഓപ്പണർ ഹെൻറി നിക്കോൾസാണ് (55) കിവീസ് നിരയിലെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥം 47 റൺസുമായി നിർണായക പ്രകടനം പുറത്തെടുത്തതോടെ കിവീസ് ഭേദപ്പെട്ട സ്കോറിലെത്തി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ലിയാം പ്ലങ്കറ്റും മൂന്നു വിക്കറ്റ് വീതമെടുത്തു. ഇതിനിടെ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റനെന്ന ബഹുമതി കെയ്ൻ വില്യംസൺ ഈ മത്സരത്തിൽ ഒരു റൺസ് കൂടി നേടിയതോടെ സ്വന്തമാക്കി.
അവസാന ഓവറിൽ രണ്ടു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടത് 15 റൺസ്. ബോളറെ നേരിട്ട സ്റ്റോക്സ് ആദ്യ രണ്ടു പന്തുകളും പാഴാക്കി. എന്നാൽ മൂന്നാം പന്തിൽ ബോൾട്ടിനെ സിക്സറടിച്ച് പ്രതീക്ഷ നിലനിർത്തി. നാലാം പന്തിൽ രണ്ടാം റൺസിനോടിയ സ്റ്റോക്സിനെ പുറത്താക്കാൻ ഗപ്റ്റിൽ എറിഞ്ഞ ത്രോ സ്റ്റോക്സിന്‍റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതോട ഓവർത്രോയിനത്തിൽ ഇംഗ്ലണ്ടിന് ആറു റൺസ് കിട്ടി. ഇതോടെ രണ്ട് പന്തിൽ മൂന്ന് റൺസെന്ന നിലയിലായി. ബോൾട്ടിന്‍റെ അഞ്ചാം പന്തിൽ രണ്ടു റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആദിൽ റഷീദ് റൺഔട്ടായി. അവസാന പന്തിൽ ജിയക്കാൻ വേണ്ട രണ്ടാം റൺസ് പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ മാർക് വുഡും റണൗട്ടായി. ഇതോടെ ഇരുടീമുകളും സമനിലയിലായി. ബെൻ സ്റ്റോക്സ് 98 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്നു.