ജുബൈൽ: ജുബൈലിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ആയ ജുബൈൽ എഫ്.സിയുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. പ്രസിഡന്റ് ജാനിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബിന്റെ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച് സെക്രട്ടറി ഷാഫി സംസാരിച്ചു. ജുബൈൽ എഫ്.സി യുടെ ഒഫീഷ്യൽ സ്പോൺസർ ആയ ടെക്‌നിമേറ്റ് സ്പോൺസർ ചെയ്യുന്ന ജേഴ്‌സി ടെക്‌നിമേറ്റ് മാനേജിങ് ഡയറക്ടർ മുഷീർ പ്രകാശനം ചെയ്തു. തുടർന്ന് ജേഴ്‌സിയും കിറ്റും പ്രസിഡന്റ് ജാനിഷും ചെയർമാൻ അനസ് വയനാടും ചേർന്ന് ക്യാപ്റ്റൻ ബെജസ്റ്റനും ശാമിലിനും നൽകി, ശേഷം മറ്റ് ടീം അംഗങ്ങൾക്കും വിതരണം ചെയ്തു. സർട്ടിഫിക്കറ്റ് ഓഫ് സ്‌പോൺസർഷിപ്പ് ടെക്നോമേറ്റ് മാനേജിങ് ഡയറക്ടർ മുഷീറിന് ചെയർമാനും പ്രസിഡന്റും ചേർന്ന് നൽകി.ജുബൈൽ എഫ്.സി യുടെ സ്ഥാപക നേതാക്കൾ ജുബൈൽ എഫ്.സി യുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ജുബൈൽ എഫ്.സിയുടെ തുടക്ക കാലങ്ങളിൽ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോയിരുന്ന കാലത്തു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും ചെയ്തിരുന്ന ജസീന സലാം, ഷമി അനസ്, നിഷ ബഷീർ, നഷാന ജാനിഷ് എന്നിവരുടെ സഹായങ്ങൾ പ്രത്യേകം ഓർക്കുകയും അവർക്കുള്ള നന്ദി അറിയിക്കുകയും ചെയ്തു. ജലാവിയ്യ എഫ്.സിയുടെ സാദിഖ് കാളികാവ്, ജുബൈൽ എഫ്.സിയുടെ ഷാഫികിന്റെ മകൾ ഫാത്തിമ ശുഹദാ, ഉനൈസ് ചെറുവാടി എന്നിവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജുബൈൽ എഫ്.സി അംഗങ്ങളായ ബഷീർ പട്ടണത്ത്, സൈനുൽ ആബിദീൻ എന്നിവർക്ക് യാത്രയപ്പ് നൽകി. ഇല്യാസ് മുള്ള്യാകുറിശ്ശി, സജീർ, മുസ്തഫ, ശാമിൽ ആനിക്കാട്ടിൽ, മുഷീർ,ബിജു, അശ്വിൻ, സുബൈർ, സലാം മഞ്ചേരി, ബഷീർ, ശാമിൽ, ഹെഗൽ, ജംഷീർ, ജലീൽ, മനാഫ്, ആബിദ്, ഫൈസൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ആസിഫ് സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
‘പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാൻ’; എം സ്വരാജ്
വയനാട് പുനരധിവാസത്തിലെ കേന്ദ്ര സമീപനം, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാൻ. കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് എം സ്വരാജ്...
ചരിത്രം കുറിച്ച് ഇന്ത്യ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി: മിസൈൽ സാങ്കേതിക വിദ്യയിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യ. അപൂർവം രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീശയിലെ എപിജെ അബ്ദുൽകലാം...
ബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കേസിൽ 36 സാക്ഷികൾ
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത...
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നടന് മേഘനാഥന് (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...